കാർഡിഫ്: പ്രസിദ്ധ ധ്യാനഗുരു ഫാ. ഡാനിയേൽ പൂവണത്തിൽ നയിക്കുന്ന ഗ്രാൻഡ് മിഷൻ ധ്യാനം ഏപ്രിൽ 26, 27, 28 തീയതികളിൽ കാർഡിഫിൽ വച്ചു നടത്തപ്പെടുന്നു. സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടണ് രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ വിശുദ്ധ ബലി അർപ്പിച്ച് സഭാംഗങ്ങൾക്കായി പ്രാർഥിക്കുന്നതാണ്.
ആത്മാഭിഷേകം നിറഞ്ഞ വചനപ്രഘോഷണം, ഭക്തിസാന്ദ്രമായ ദിവ്യബലി, കൃപാവരസമൃദ്ധമായ ദിവ്യകാരുണ്യാരാധന, ഹൃദ്യമായ ഗാനശുശ്രൂഷ എന്നിവയിലൂടെ വെയിൽസിനു മുഴുവൻ ആത്മീയ ഉണർവ് വിഭാവനം ചെയ്യുന്ന ധ്യാനത്തിലേയ്ക്ക് ഏവരെയും പ്രത്യേകിച്ചു വെയിൽസിന്റെ നാനാഭാഗങ്ങളിലുള്ള വിശ്വാസികളെയും, സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു.
കുന്പസാരത്തിനുള്ള സൗകര്യം, കുട്ടികൾക്ക് അവരുടെ പ്രായമനുസരിച്ചുള്ള പ്രത്യേക ശുശ്രൂഷകൾ ഇവ ഉണ്ടായിരിക്കുന്നതാണ്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമുണ്ടായിരിക്കും .
ഈ ധന്യ ദിവസങ്ങളിലേയ്ക്ക് ഏവരേയും കാർഡിഫ്, ന്യൂപോർട്ട്, ബാരി എന്നീ കുർബാന സെന്ററുകൾ ഉൾക്കൊള്ളുന്ന കാർഡിഫ് മിഷനിലെ എല്ലാ കുടുംബങ്ങളും കമ്മിറ്റികളും ജോയി വയലിൽ അച്ചനോടൊപ്പം ഹൃദ്യമായി സ്വാഗതം ചെയ്യുന്നു.
Venue: St. David's Catholic College, Ty - Gwyn Road, Cardiff, CF23 5QD
Time:
Friday, 26th April: 3 PM - 8 PM
Saturday & Sunday, 27th & 28th April: 9 AM - 6 PM
Contact email: cardiffcatholiccommuntiy@gmail.com
റിപ്പോർട്ട്: ഫിലിപ്പ് ജോസഫ്