സ്റ്റീവനേജ്: ഒഡീഷയിൽ ബാലസോർ രൂപതയുടെ അധ്യക്ഷനായിരുന്ന ആദരണീയനായ മാർ സൈമണ്‍ കൈപ്പുറം പിതാവിന്റെ ആകസ്മിക നിര്യാണത്തിൽ സ്റ്റീവനേജ് ക്രൈസ്തവ സമൂഹം അഗാധമായ ദുംഖവും അനുശോചനവും രേഖപ്പെടുത്തി.
2016ൽ യുകെയിൽ ഹൃസ്വ സന്ദർശനത്തിനായി എത്തിയപ്പോൾ സ്റ്റീവനേജിലെ ക്രൈസ്തവ സമൂഹത്തെ സന്ദർശിക്കുവാൻ സമയം കണ്ടെത്തിയ പിതാവ്, വിശുദ്ധ ബലി അർപ്പിക്കുകയും ഏറെ ചിന്തോദ്ദീപകമായ സന്ദേശവും നൽകിയിരുന്നു. കൂടാതെ സ്റ്റീവനേജ് ക്നാനായ സമൂഹത്തിന്റെ കുടുംബ സംഗമത്തിൽ പങ്കു ചേരുവാനും തന്റെ തിരക്കിട്ട പര്യടനത്തിനിടയിലും സമയം കണ്ടെത്തിയിരുന്നു.
വിശ്വാസവും പൈതൃകവും സ്നേഹവും മുറുകെ പിടിച്ചു മുന്നേറുവാനും, പാശ്ചാത്യമണ്ണിൽ മക്കളുടെയും കുടുംബത്തിന്റെയും ഭദ്രതയ്ക്കും, സംരക്ഷണത്തിനും പ്രാർഥനയുടെയും, പരമാവധി വിശുദ്ധ കുർബാനകളിലുള്ള പങ്കാളിത്തവും അനിവാര്യമാണെന്ന് മാർ സൈമണ്‍ കൈപ്പുറം ഉദ്ബോധിപ്പിക്കുകയും ചെയ്തത് ഷാജി മഠത്തിപ്പറന്പിൽ അനുസ്മരിച്ചു.
ശക്തനായ അജപാലകനും അക്രൈസ്തവർക്കിടയിൽ സമാധാനത്തിന്റെയും സഹായത്തിന്റെയും സ്നേഹദൂതനും, ക്രൈസ്തവ മൂല്യങ്ങൾക്കും, കത്തോലിക്കാ സഭയുടെ വിവിധ മേഖലകളിലും, സെമിനാരികളിലും, പേപ്പൽ മിഷനിലും സജീവമായി സേവനങ്ങൾ ചെയ്തു പോന്നിരുന്ന സൈമണ്‍ കൈപ്പുറം പിതാവിന്റെ അകാല വിയോഗം സഭയുടെ ആൽമീയകർമ്മ മേഖലകളിൽ വലിയ ശൂന്യതയാണ് വരുത്തിവച്ചിരിക്കുന്നതെന്ന് അനുസ്മരണ ചടങ്ങിൽ ഓർമ്മിച്ചു.
സ്റ്റീവനേജ് സീറോ മലബാർ കമ്മ്യുണിറ്റി പിതാവിനോടുള്ള ആദരസൂചമായി പ്രത്യേക പ്രാർഥനകളും അർപ്പിച്ചു. അപ്പച്ചൻ കണ്ണഞ്ചിറ, ജിമ്മി തോമസ്, ബെന്നി ഗോപുരത്തിങ്കൽ, ജോണി കല്ലടാന്തി, പ്രിൻസണ്‍ പാലാട്ടി, ജോയി ഇരുന്പൻ, ജേക്കബ് കീഴങ്ങാട്ട് തുടങ്ങിയവർ സൈമണ്‍ പിതാവിനെ അനുസ്മരിച്ചു അനുശോചനം രേഖപ്പെടുത്തി. ിൃശ2019മുൃശഹ23യശവെീുബശൊീി.ഷുഴ
റിപ്പോർട്ട്: അപ്പച്ചൻ കണ്ണഞ്ചിറ