ലണ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ജൂണിൽ യുകെ സന്ദർശിക്കും. സ്റ്റേറ്റ് വിസിറ്റിന്റെ വിശദാംശങ്ങൾ ബക്കിംഗ്ഹാം കൊട്ടാരം വൈകാതെ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ജൂണ്‍ ആദ്യ വാരമായിരിക്കും സന്ദർശനം എന്നു മാത്രമാണ് ഇപ്പോൾ വ്യക്തമായിട്ടുള്ളത്. 2016ൽ തെരഞ്ഞെടുക്കപ്പെട്ട സമയത്ത് സന്ദർശനം വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതാണെങ്കിലും തീയതി നിശ്ചയിച്ചിരുന്നില്ല.
ഇതെക്കുറിച്ചു പ്രതികരിക്കാൻ ഡൗണിംഗ് സ്ട്രീറ്റും തയാറായിട്ടില്ല. 2018 ജൂലൈയിൽ ട്രംപും ഭാര്യ മെലാനിയയും യുകെ സന്ദർശിച്ചിരുന്നെങ്കിലും ഇത് സ്റ്റേറ്റ് വിസിറ്റായിരുന്നില്ല.
അന്നത്തെ സന്ദർശനത്തിൽ തെരേസ മേയുമായും എലിസബത്ത് രാജ്ഞിയുമായും ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു. യുകെയിലാകമാനം അന്നു ട്രംപിനെതിരേ വ്യാപകമായ പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിക്കപ്പെട്ടിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ