ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയിൽ കുട്ടികളുടെ ആഘോഷമായ ദിവ്യകാരുണ്യ സ്വീകരണം ഏപ്രിൽ മേയ് മാസങ്ങളിലായി വിവിധ കുർബാന സെന്ററുകളിൽ നടക്കും. യൂറോപ്പിനായുള്ള സീറോ മലബാർ സഭാ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത് തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. സീറോ മലബാർ ക്രമത്തിൽ ഈ വർഷം അറുപത്തഞ്ചോളം കുട്ടികളാണ് പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുന്നത്. കൂദാശാ സ്വീകരണത്തിനായി ചാപ്ലിന്മാരുടേയും കാറ്റിക്കിസം അധ്യാപകരുടേയും നേതൃത്വത്തിൽ കുട്ടികളെ ആത്മീയമായി ഒരുക്കിവരുന്നു.
ഏപ്രിൽ 22 തിങ്കളാഴ്ച വൈകിട്ട് മൂന്നിന് ലൂക്കൻ ഡിവൈൻ മേഴ്സി ദേവാലയത്തിലും, ഏപ്രിൽ 27 ശനിയാഴ്ച രാവിലെ 10 നു താല സെന്റ് മാർക്ക്സ് ദേവാലയത്തിലും അന്നേദിവസം വൈകിട്ട് മൂന്നിനു ബ്രേ സെന്റ് ഫെർഗാൾസ് ദേവാലയത്തിലും, മേയ് 4 ശനിയാഴ്ച വൈകിട്ട് നാലിന് ഹണ്സ്ടൗണ് സേക്രട്ട് ഹാർട്ട് ദേവാലയത്തിൽ ബ്ലാഞ്ചർഡ്സ്ടൗണ് കുർബാന സെന്ററിലെ കുട്ടികൾക്കായും പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കും.
കുട്ടികളുടെ പ്രഥമ കുന്പസാരം താല ഫെർട്ടകയിൻ ചർച്ച് ഓഫ് മേയ് 4 ശനിയാഴ്ച ഉച്ചക്ക് 12 നു ഫിബ്സ്ബൊറോ സെന്റ് പീറ്റേഴ്സ് ദേവാലയത്തിലും മേയ് 6 തിങ്കളാഴ്ച വൈകിട്ട് നാലിന് ബ്ലാക്ക് റോക്ക് ഗാർഡിയൻ ഏയ്ഞ്ചൽ ദേവാലയത്തിലും കുട്ടികളുടെ ആദ്യകുർബാന സ്വീകരണം നടക്കും.
സ്വോർഡ്സ് കുർബാന സെന്ററിലെ കുട്ടികൾ മേയ് 12 ഞായറാഴ്ച 2.30നു റിവർ വാലി സെന്റ് ഫിനിയൻസ് ദേവാലയത്തിൽ ഈശോയെ സ്വീകരിക്കും.
് ഇൻക്രാനേഷനിൽ നടന്നു. കുട്ടികളും അവരുടെ മാതാപിതാക്കളും പങ്കെടുത്ത ചടങ്ങുകൾക്ക് സീറൊ മലബാർ സഭാ ചാപ്ലിന്മാരായ റവ. ഡോ. ക്ലമന്റ് പാടത്തിപറന്പിൽ, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വട്ടക്കാട്ട് തുടങ്ങിയവർ നേതൃത്വം നൽകി. റവ. ഡോ. ജോസഫ് വള്ളനാൽ, ഫാ. ടോമി പാറാടിയിൽ തുടങ്ങിയ വൈദീകരും സംബന്ധിച്ചു.
റിപ്പോർട്ട്: ജെയ്സണ് ജോസഫ്