ലെസ്റ്റർ: യുകെയിലെ പ്രമുഖ മലയാളി അസോസിയേഷനായ ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ ഈ വർഷത്തെ കായിക ദിനാഘോഷവും ബാർബിക്യു നൈറ്റും ജൂണ്‍ ഒന്ന് ശനിയാഴ്ച നടക്കും. അഞ്ഞൂറോളം മലയാളി കുടുംബങ്ങൾ താമസിക്കുന്ന ലെസ്റ്ററിലെ ഏക മലയാളി അസോസിയേഷനായ ലെസ്റ്റർ കേരള കമ്യൂണിറ്റി നടത്തുന്ന കായിക മത്സരങ്ങളും ബാർബിക്യു നൈറ്റും നടക്കുന്നത് ലെസ്റ്റർ മദർ ഓഫ് ഗോഡ് ചർച്ച് ഹാളിലും ഗ്രൗണ്ടിലുമായാണ്.
കായിക മത്സരങ്ങളിലും ബാർബിക്യു നൈറ്റിലും ലെസ്റ്റർ കേരള കമ്യൂണിറ്റിയുടെ എല്ലാ അംഗങ്ങൾക്കും പങ്കെടുക്കാവുന്നതാണ്. വിവിധ കായിക ഇനങ്ങളിൽ ആയിരിക്കും മത്സരം നടക്കുന്നത്. രാവിലെ 11ന് മുതൽ ആരംഭിക്കുന്ന മത്സരങ്ങൾക്ക് അവസാനമായിരിക്കും ബാർബിക്യു നൈറ്റ്.
ലെസ്റ്റർ കേരള കമ്യൂണിറ്റിയിലെ നിലവിലുള്ള അംഗങ്ങൾക്ക് അംഗത്വം പുതുക്കുന്നതിനും പുതിയ അംഗങ്ങൾക്ക് അംഗത്വം പുതുക്കുന്നതിനും പുതിയ അംഗങ്ങൾക്ക് എൽകെസിയുടെ ഭാഗമായി തീരുവാനും അവസരമൊരുക്കി കൊണ്ട് എൽകെസി മെന്പർഷിപ്പ് കാന്പയിൻ ഇപ്പോൾ നടന്നു വരികയാണ്. മേയ് 15 വരെയാണ് അംഗത്വം പുതുക്കുന്നതിനുള്ള സമയപരിധി എൽകെസിയുടെ വെബ്സൈറ്റ് ആയ www.leicesterkerala community.org.uk മെന്പർഷിപ്പ് പുതുക്കുന്നതിനും പുതിയ മെന്പർഷിപ്പ എടുക്കുന്നതിനുമുള്ള സൗകര്യം ലഭ്യമാണ്. വെബ്സൈറ്റ് വഴിയോ എൽകെസി ഭാരവാഹികളെ നേരിട്ടു ബന്ധപ്പെട്ടോ അംഗത്വം പുതുക്കുകയോ പുതിയ മെന്പർഷിപ്പ് എടുക്കുകയോ ചെയ്യാവുന്നതാണ്. ജൂണ്‍ ഒന്നിന് നടക്കുന്ന കായികമേളയിലേക്കും ബാർബിക്യു നൈറ്റിലേക്കും എല്ലാ എൽകെസി അംഗങ്ങളേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: ടോമി ജോസഫ്