ലണ്ടൻ: യുകെ കനാനായ നാഷണൽ കോഡിനേറ്ററും ലണ്ടൻ ആൻഡ് കെന്റ് ചാപ്ലയിനുമായ ഫാ. മാത്യു കട്ടിയാങ്കലിന് ലണ്ടനിലെ ക്നാനായ സമൂഹം ഹൃദ്യമായ യാത്രയയപ്പു നൽകി. കഴിഞ്ഞ രണ്ടു വർഷക്കാലത്തെ പ്രവർത്തനങ്ങൾകൊണ്ട് ക്നാനായക്കാരുടെ പ്രിയങ്കരനായി മാറിയ കട്ടിയാങ്കലച്ചന് ലണ്ടനിലെ വിവിധ യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ വൻ യാത്രയയപ്പു നൽകുകയായിരുന്നു. സെന്റ് ജോസഫ് ചാപ്ലയൻസി ഒരു ഇടവകസമൂഹമാക്കി മാറ്റുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിച്ചശേഷമാണ് അദ്ദേഹം നാട്ടിലേക്ക് സ്ഥലം മാറിപ്പോകുന്നത്. നാട്ടിലെ തിരുനാളുകളുടെ മാതൃകയിൽ പ്രൗഢഗംഭീരമായി യൗസേപ്പിതാവിന്റെ തിരുനാൾ നടത്തി ലണ്ടൻ ചാപ്ലയൻസി ശ്രദ്ധേയമായിരുന്നു. ലണ്ടനിലെ ക്നാനായ സമുദായത്തെ ചാപ്ലയൻസിയിലൂടെ വളർന്ന് ഒരു ഇടവക സമൂഹമായി മാറ്റുന്നതിനുള്ള ഒരുക്കങ്ങൾ വിജയകരമായി നടത്തിയാണ് അദ്ദേഹം മടങ്ങിയത്.
എല്ലാവരോടും വിശാല മനസ്കതയോടെയും എളിമയോടെയുംകൂടി പെരുമാറിയിരുന്ന അദ്ദേഹത്തോടൊപ്പം ഏറെ സന്തോഷത്തോടെയാണ് ലണ്ടനിലെ ക്നാനായ സമൂഹം പ്രവർത്തിച്ചിരുന്നത്. പിടിവാശികളും കടുംപിടുത്തങ്ങളുമില്ലാതെയും അതേ സമയം എല്ലാവരേയും ഏകോപിപ്പിച്ചുകൊണ്ടും മുന്നോട്ടുപോകാൻ കഴിഞ്ഞിരുന്നതായി എൽകെസിഎ നൽകിയ യാത്രയയപ്പു സമ്മേളനത്തിൽ എല്ലാവരും എടുത്തുപറഞ്ഞു. തികഞ്ഞ ആധ്യാത്മികതയോടെ തന്റെ അജപാലന ദൗത്യം ആസ്വദിച്ച് അജഗണങ്ങളെ നയിക്കുന്ന നല്ല ഇടയനായിരുന്നു കട്ടിയാങ്കൽ അച്ചനെന്ന് ലണ്ടനിൽ നടന്ന യാത്രയയപ്പു സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച എൽകെസിഎ പ്രസിഡന്റ് മാത്യുവില്ലൂത്തറ പറഞ്ഞു. പുതിയ യുകെ നാഷണൽ കോർഡിനേറ്റർ ആയ ജോഷി കൂട്ടുംങ്കൽന് സ്വാഗതവും ആശംസിച്ചു.
പരിപാടികൾക്ക് മാത്യു വില്ലൂത്തറ, സാജൻ പടിക്കമാലിൽ എന്നിവരുടെ നേത്യത്വം നൽകി. ലണ്ടൻ ക്നാനായ സമൂഹത്തിന് കട്ടിയാങ്കൽ അച്ചൽ നൽകിയ സ്തുത്യർഹമായ സേവനങ്ങൾക്ക് പുതിയ ചാപ്ലയിൻ ഫാ. ജോഷി നന്ദി അറിയിച്ചു. ട്രസ്റ്റിമാരായ സജി കുപ്പഴയിൽ, മേബിൾ അനു, അലൻ സാബു, മനീഷ് മാത്യു എന്നിവർ ആശംസാൾ അർപ്പിച്ചു സംസാരിച്ചു. രണ്ടു വർഷക്കാലത്തെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയ എല്ലാവരോടും നന്ദി പറയുന്നതായി ഫാ. കട്ടിയാങ്കൽ മറുപടി പ്രസംഗത്തിൽ പറഞ്ഞു.
റിപ്പോർട്ട്: സാജൻ പടിക്കമാലിൽ