+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ വിഷുദിന ആഘോഷം 20 ന്

മാഞ്ചസ്റ്റർ: ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യുണിറ്റി (GMMHC) യുടെ വിഷു ദിനാഘോഷങ്ങൾ ഏപ്രിൽ 20ന് (ശനി ) നടക്കും. വിതിംഗ്ടൻ രാധാകൃഷ്ണ ക്ഷേത്രത്തിൽ നടക്കുന്ന ആഘോഷങ്ങളിൽ രാവിലെ 10 ന് വിഷുക്കണി,
ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യൂണിറ്റിയുടെ വിഷുദിന ആഘോഷം 20 ന്
മാഞ്ചസ്റ്റർ: ഗ്രേറ്റർ മാഞ്ചസ്റ്റർ മലയാളി ഹിന്ദു കമ്യുണിറ്റി (GMMHC) യുടെ വിഷു ദിനാഘോഷങ്ങൾ ഏപ്രിൽ 20-ന് (ശനി ) നടക്കും. വിതിംഗ്ടൻ രാധാകൃഷ്ണ ക്ഷേത്രത്തിൽ നടക്കുന്ന ആഘോഷങ്ങളിൽ രാവിലെ 10 ന് വിഷുക്കണി, വിഷുക്കൈനീട്ടം, ഭജന, തുടർന്ന് ഗൃഹാന്തരീക്ഷത്തിൽ തയാറാക്കിയ 28 വിഭവങ്ങളടങ്ങിയ സമൃദ്ധമായ സദ്യ. സദ്യയ്ക്കുശേഷം കുട്ടികളും മുതിർന്നവരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഗാനസന്ധ്യയും ഉണ്ടായിരിക്കും.

വിഷുവിനെ സംബന്ധിച്ച് പ്രധാനമായും രണ്ട് ഐതിഹ്യങ്ങളാണുള്ളത്.ഒന്ന്, ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചദിനമെന്നും മറ്റൊന്ന് സൂര്യൻ നേരെ ഉദിച്ചുതുടങ്ങിയതിന്‍റെ ആഘോഷമെന്നും. വേനലിൽ സ്വർണത്തിന്‍റെ നിധിശേഖരം തരുന്ന വൃക്ഷം എന്നാണ് കൊന്നകളെപ്പറ്റി പുരാണങ്ങളിൽ പറയുന്നത്. വിഷു എന്നാൽ തുല്യം എന്നർത്ഥം,അതായത് രാത്രിയും പകലും തുല്യമായ ദിവസം. കേരളത്തിന്‍റെ പ്രധാനവിളവെടുപ്പുത്സവങ്ങളാണ് വിഷുവും ഓണവും. ഓണം വിരിപ്പൂ കൃഷിയുമായി ബന്ധപ്പെട്ടതാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളവെടുപ്പായാണ് ആചരിക്കുന്നത്. വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ്. വിഷുക്കണി, വിഷുക്കൈനീട്ടം, വിഷുസദ്യ തുടങ്ങിയവയാണ് പ്രധാന ആഘോഷങ്ങൾ.

വിഷു ആഘോഷങ്ങളിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

വിലാസം: Radhakrishna Temple, Brunswick road, Withington, M20 4QB.

വിവരങ്ങൾക്ക് : സിന്ധു ഉണ്ണി 07979123615, രാധേഷ് നായർ 07815 819190.

റിപ്പോർട്ട്: അലക്സ് വർഗീസ്