+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"നമ്മൾ ഇന്ത്യയെ വീണ്ടെടുക്കും' സിഡി പ്രകാശനം ചെയ്തു

സ്റ്റീവനേജ്: ഇന്ത്യൻ നാഷണൽ കോൺഗ്രസിന് കരുത്തു പകരുന്ന നിരവധി സംഭാവനകളും ഊർജ്ജവും യു കെ യിൽ നിന്നും പകർന്നു നല്കിപ്പോരുന്ന ഐഒസിയുടെ പ്രവർത്തനങ്ങൾ ഗ്ലാഘനീയമെന്ന്‌ കമൽ ദളിവാൽ. ആസന്നമായ ലോകസഭാ തെരഞ്ഞെടു
സ്റ്റീവനേജ്: ഇന്ത്യൻ നാഷണൽ കോൺഗ്രസിന് കരുത്തു പകരുന്ന നിരവധി സംഭാവനകളും ഊർജ്ജവും യു കെ യിൽ നിന്നും പകർന്നു നല്കിപ്പോരുന്ന ഐഒസിയുടെ പ്രവർത്തനങ്ങൾ ഗ്ലാഘനീയമെന്ന്‌ കമൽ ദളിവാൽ. ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (യു കെ) യും ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസും സംയുക്തമായി നിർമിച്ച 'നമ്മൾ ഇന്ത്യയെ വീണ്ടെടുക്കും' എന്ന ഹൃസ്യ ചിത്രം യുകെയിൽ പ്രകാശനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ സാമൂഹ്യ പ്രതിബദ്ധത ഉണർത്തുന്ന പ്രത്യുത ചിന്തോദീപകമായ ഷോർട്ട് ഫിലിമിലൂടെ നാം കൺമുന്നിൽ കണ്ടുപോരുന്നതും അനുഭവിക്കുന്നതുമായ നിഷ്ടൂര സത്യങ്ങൾ തുറന്നു കാണിക്കുകയും അത് തങ്ങളുടെ വിധിയല്ലെന്നും അതിനെ തട്ടി മാറ്റുവാനും സുരക്ഷിതഭാവി ഉറപ്പാക്കുവാനും ഓരോരുത്തർക്കും അവകാശവഅവസരവുമാണ് ഈ ആസന്നമായ തെരഞ്ഞെടുപ്പ് നൽകുന്നതെന്ന ബോദ്ധ്യം പകരുവാൻ ഉതകുന്നതുമായ ഒരു കഥാതന്തുവാണ് ഈ ചിത്രത്തിന്‍റെ സാരാംശം.

ഭാരതത്തിന്റെ ഭാവി സുരക്ഷിത കരങ്ങളിൽ ഏൽപ്പിക്കുവാനുള്ള അദമ്യമായ ആഗ്രഹവും രാജ്യ സ്നേഹവും ഉണർത്തിയ ആസന്നമായ തെരഞ്ഞെടുപ്പിന്‍റെ ജ്വരത്തിൽ കോൺഗ്രസ് അനുഭാവികളുടെ ഒരു കുടുംബ കൂട്ടായ്മ സ്റ്റീവനേജിൽ സംഘടിപ്പിച്ച വേദിയിലാണ് കമൽജി 'നമ്മൾ ഇന്ത്യയെ വീണ്ടുക്കും' എന്ന ഷോർട്ട് ഫിലിമിന്‍റെ പ്രകാശനകർമം നിർവഹിച്ചത്.

ജോണി കല്ലടാന്തിയിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, ഐഒസി ദേശീയ നേതാക്കളായ ഗുർമിന്ദർ, അശ്രാജി, ഷമ്മിജി തുടങ്ങിയവർ സംബന്ധിച്ചു. ഹൃസ്യ സിനിമയെപ്പറ്റി ആമുഖമായി ഐഒസി കേരള ചാപ്റ്റർ സെക്രട്ടറി രാജേഷ് വി. പാട്ടിൽ വിവരിച്ചു. അപ്പച്ചൻ കണ്ണഞ്ചിറ നന്ദി പറഞ്ഞു.

ഷോർട്ട് ഫിലിമിന്‍റെ കേരളത്തിലെ പ്രകാശനം പത്തനംതിട്ട പാർലമെന്‍റ് മണ്ഡലത്തിന്‍റെ അടൂരിൽ നടന്ന തെരഞ്ഞെടുപ്പ് കൺവൻഷനിൽ ഐഒസി (യു കെ) കേരള ചാപ്റ്റർ ദേശീയ അദ്ധ്യക്ഷൻ സുജു ഡാനിയേലിൽ നിന്നും സി ഡി സ്വീകരിച്ചുകൊണ്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവഹിച്ചു.