+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദുഃഖവെള്ളിയാഴ്ച ഓസ്മതെര്‍ലി കുന്നുകളിലേക്ക്‌ പീഡാനുഭവയാത്രക്ക് ഒരുങ്ങുന്നു

സന്ദർലാൻഡ് : കാല്‍വരി കുന്നുകളിലെ യാഗത്തിന്‍റെ ഓര്‍മ്മ പുതുക്കാനായി നോര്‍ത്ത് ഈസ്റ്റിലെ മലയാളിക്രൈസ്തവവിശ്വാസികള്‍ ഒസ്മതെര്‍ലി കുന്നുകളിലേക്ക്‌ ദുഃഖവെള്ളിയാഴ്ച പീഡാനുഭവയാത്ര സംഘടിപ്പിക്കുന്നു. ഇം
ദുഃഖവെള്ളിയാഴ്ച ഓസ്മതെര്‍ലി കുന്നുകളിലേക്ക്‌ പീഡാനുഭവയാത്രക്ക് ഒരുങ്ങുന്നു
സന്ദർലാൻഡ് : കാല്‍വരി കുന്നുകളിലെ യാഗത്തിന്‍റെ ഓര്‍മ്മ പുതുക്കാനായി നോര്‍ത്ത് ഈസ്റ്റിലെ മലയാളിക്രൈസ്തവവിശ്വാസികള്‍ ഒസ്മതെര്‍ലി കുന്നുകളിലേക്ക്‌ ദുഃഖവെള്ളിയാഴ്ച പീഡാനുഭവയാത്ര സംഘടിപ്പിക്കുന്നു.

ഇംഗ്ലീഷ് ക്രൈസ്തവരുടെപാരമ്പര്യവിശ്വാസപ്രകാരം ഓസ്മതെര്‍ലി കുന്നിലെ ഔര്‍ ലേഡി ചാപ്പലില്‍ വർഷം തോറും നടത്തിവരാറുള്ള ദുഃഖവെള്ളിയാഴ്ച പ്രാര്‍ഥനകള്‍ ഇത്തവണ മലയാളി വിശ്വാസികളുടെ സഹകരണത്തോടെ വിശ്വാസപ്രഖ്യാപനമായി മാറും.

ദുഃഖവെള്ളിയാഴ്ച രാവിലെ 10.30 നു തുടങ്ങുന്ന പീഡാനുഭവ അനുസ്മരണയാത്രയില്‍ ഇംഗ്ലിഷ് വിശ്വാസികള്‍ക്ക് ഒപ്പം മലയാളിക്രൈസ്തവരും അണിനിരക്കും. ഉപവാസ ദിനമായതിനാൽ തിരുക്കർമങ്ങൾക്കുശേഷം ലഘു ഭക്ഷണവും ഉണ്ടായിരിക്കും.

പാര്‍ക്കിംഗ് നിയന്ത്രണങ്ങള്‍ഉള്ളതിനാല്‍സ്വന്തംവാഹനങ്ങളില്‍വരുന്നവര്‍ നേരത്തെ ബന്ധപ്പെട്ട്, സൗകര്യം ക്രമീകരിക്കേണ്ടതാണ്.

വിലാസം : Shrine Our Lady of Mount Grace, Ruebury Lane, Osmotherley- DL6 3AP

വിവരങ്ങള്‍ക്ക്: 07590516672, 07846911218

റിപ്പോർട്ട്:മാത്യു ജോസഫ്