+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ. സബാസ് ഇഗ്നേഷ്യസിന് ഡോക്ടറേറ്റ്

റോം: തിരുവനന്തപുരം അതിരൂപതാ വൈദീകനായ ഫാ. സബാസ് ഇഗ്നേഷ്യസിന് റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ നിന്ന് അജപാലന ദൈവശാസ്ത്രത്തിൽ ഉയർന്ന മാർക്കോടെ (Summa cum laude) ഡോക്ടറേറ്റ് ലഭിച്ചു. ബെനഡിക്ട് പതിനാറാ
ഫാ. സബാസ് ഇഗ്നേഷ്യസിന് ഡോക്ടറേറ്റ്
റോം: തിരുവനന്തപുരം അതിരൂപതാ വൈദീകനായ ഫാ. സബാസ് ഇഗ്നേഷ്യസിന് റോമിലെ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ നിന്ന് അജപാലന ദൈവശാസ്ത്രത്തിൽ ഉയർന്ന മാർക്കോടെ (Summa cum laude) ഡോക്ടറേറ്റ് ലഭിച്ചു.

ബെനഡിക്ട് പതിനാറാം മാർപാപ്പ പുറത്തിറക്കിയ ചാക്രിക ലേഖനമായ "സത്യത്തിൽ സ്നേഹം' (Caritas in Veritate) എന്ന സാമൂഹ്യ പ്രബോധനത്തിന്‍റേയും യുഎൻഡിപിയുടെയും (UNDP), മനുഷ്യ വികസന കാഴ്ചപ്പാടുകളെ സന്തുലനം ചെയ്തു നടത്തിയായിരുന്നു ഫാ. സബാസ് ഗവേഷണം പൂർത്തിയാക്കിയത്.

ഫാ. സബാസ് നടത്തിയ പഠനത്തിൽ ഗവേഷണത്തിൽ അവതരിപ്പിച്ച രണ്ടു വികസന വീക്ഷണങ്ങളുടെ പോസിറ്റീവ് ഘടകങ്ങളെ സംയോജിപ്പിച്ചുകൊണ്ടു ഒരു പുതിയ വികസന മാതൃകയ്ക്ക് രൂപം നൽകാനും ഈ മാതൃക തിരുവനന്തപുരം അതിരൂപതയുടെ സാമൂഹ്യ അജപാലന ദൗത്യങ്ങളെ എങ്ങനെ പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നും സ്ഥാപിച്ചിരിക്കുകയാണ് ഡോക്ടറേറ്റ് ലഭിച്ച ഈ പ്രബന്ധം സമർഥിക്കുന്നത്.

റിപ്പോർട്ട്: ജെജി മാത്യു മാന്നാർ