ലെസ്റ്റർ: വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിക്കുന്ന കുരുത്തോല പെരുന്നാൾ ലെസ്റ്ററിലെ മദർ ഓഫ് ഗോഡ് ദേവാലയത്തിൽ നടത്തപ്പെട്ടു. ദേവാലയ അങ്കണത്തിൽ തിങ്ങി നിറഞ്ഞ വിശ്വാസ സമൂഹം യേശുദേവന്റെ ജറുസലേമിലെ രാജകീയ പ്രവേശ അനുസ്മരണം ഓശാന ഗീതികളാൽ സിറോ മലബാർ ആരാധന അധിഷ്ഠിതമായ കുരുത്തോല പ്രദിക്ഷിണം, ആനവാതിൽ പ്രവേശനം എന്നി ചടങ്ങുകളാൽ ഭക്തി സാന്ദ്രമാക്കി.
വിശുദ്ധ കുർബാനയിലെ തിരുവചന സന്ദേശത്തിൽ വികാരി ഫാ. ജോർജ് തോമസ് ചേലക്കൽ സമൂഹത്തിൽ പാർശ്വവത്കരിക്കപ്പെട്ടവരുടെ അടിച്ചമർത്ത പെട്ടവന്റെ ദീനരോദനം കരുണയുടെ ഓശാനയായി മാറ്റുവാനും യേശുവിന്റെ രാജത്വത്തെ കരുണയുടെ അനുഭവമായി ഉൾകൊള്ളാനും ഉദ്ബോധിപ്പിച്ചു. കുരുത്തോലകൾ നെഞ്ചോടു ചേർത്ത് പിടിച്ചു ദാവീദിന്റെ പുത്രന് ഓശാന പാടിയും ആശംസകൾ കൈമാറിയും നസ്രാണി പാരന്പര്യ അധിഷ്ഠിതമായ കൊഴുക്കട്ട ഭകഷണം പങ്കുവച്ചു കുരുത്തോല തിരുന്നാൾ വേറിട്ടൊരു അനുഭവമായി ലെസ്റ്ററിൽ.