വിയന്ന: മാണിസാറിന്റെ ഓർമ്മയിൽ വിതുന്പി ഓസ്ട്രിയയിലെ മലയാളികൾ. ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയിൽ ഇന്നലെ പ്രവാസി കേരള കോണ്ഗ്രസ് നേതൃത്വത്തിലാണ് കെ.എം. മാണി അനുസ്മരണ യോഗം നടന്നത്. കേരളം കണ്ട ഏറ്റം ജനകീയനായ മാണിസാറിന്റെ സംസ്കാരത്തോടനുബന്ധിച്ചാണ് യോഗം സംഘടിപ്പിച്ചത്.
മലയാളിക്ക് ഏറ്റവും പ്രീയപ്പെട്ട, സ്നേഹംകൊണ്ട് ജനഹൃദയങ്ങൾ കീഴടക്കിയ കരുത്തുറ്റ നേതാവായിരുന്ന കെ.എം. മാണി മണ്മറയുന്ന ദിനമായിരുന്ന ഏപ്രിൽ 11 വ്യാഴാഴ്ച അദ്ദേഹത്തിനെ അനുസ്മരിക്കുവാൻ വിയന്നയിൽ അദ്ദേഹത്തെ സ്നേഹിച്ചിരുന്നവരെല്ലാവരും ഒത്തുകൂടി.
യോഗത്തിൽ സംസാരിച്ചവർ മാണിസാർ തങ്ങൾക്കു നൽകിയ സ്നേഹവായ്പ് പങ്കുവയ്ക്കുകയും കെ .എം. മാണി എന്ന വ്യക്തി ഓരോരുത്തരുടെയും ജീവിതത്തിൽ എത്ര മാത്രം സ്വാധീനം ചെലുത്തിയിരുന്നു എന്നും നമ്മുടെ ഓരോരുത്തരുടെയും ആവേശവും ആശ്രയവുമായിരുന്ന മാണിസാറിന്റെ വിയോഗം സമാനതകളില്ലാത്തതാണെന്നും അനുസ്മരിച്ചു .
വിയന്നയിലെ ഐബെൻ ഗാസേയിൽ ജോർജ് ഐക്കരേട്ടിന്റെ അധ്യക്ഷതയിൽ യോഗം ആരംഭിച്ചു. ഈശ്വര പ്രാർത്ഥനക്കുശേഷം റോയി ഐക്കരേട്ട് സ്വാഗതവും സണ്ണി മണിയഞ്ചിറ, ജിമ്മി തോമസ് കുടിയത്തുകുഴിപ്പിൽ , എബി പാലമറ്റം, ജോജി മോൻ , മാത്യു ചെറിയൻകാലായിൽ എന്നിവർ മാണിസാറിന്റെ സേവനങ്ങളെ അനുസ്മരിച്ചു സംസാരിച്ചു. അവറാച്ചൻ കെ. യോഗത്തിനു നന്ദി അറിയിച്ചു സംസാരിച്ചു.
റിപ്പോർട്ട്: ഷിജി ചീരംവേലിൽ