ഡബ്ലിൻ: അയർലൻഡിലെ പ്രവാസി ഇന്ത്യക്കാരുടെ ഇടയിലെ പ്രമുഖ പുരോഗമന സംഘടനയായ ക്രാന്തിക്ക് തലസ്ഥാന നഗരിയിൽ ഒരു യൂണിറ്റ് കൂടി രൂപീകരിക്കപ്പെട്ടു. ന്യൂ ബ്രിഡ്ജ്, താല, ലൂക്കൻ, ഡബ്ലിൻ സൗത്ത് നഗര മേഖല എന്നീ പ്രദേശങ്ങളെ അംഗങ്ങളെ ഉൾപ്പെടുത്തിയാണ് ഡബ്ലിൻ സൗത്ത് യൂണിറ്റ് രൂപീകരിച്ചത്. ക്രാന്തിയുടെ നാളിതുവരെയുള്ള മികച്ച പ്രവർത്തനങ്ങളിൽ നിന്നുള്ള ഊർജമാണ് അയർലൻഡിന്റെ വിവിധ പ്രദേശങ്ങളിൽ യൂണിറ്റുകൾ രൂപീകരിക്കുക എന്ന ലക്ഷ്യം സാധ്യമാക്കിയത്. പ്രവാസി ഇന്ത്യക്കാർ ഏറെ തിങ്ങിപ്പാർക്കുന്ന പ്രദേശമാണ് ഡബ്ലിന് സൗത്ത്.
ഏപ്രിൽ പന്ത്രണ്ടു വെള്ളിയാഴ്ച വൈകീട്ട് എട്ടിന് ബിജു ജോർജിന്റെ വസതിയിൽ ചേർന്ന യൂണിറ്റ് രൂപീകരണ സമ്മേളനം ഷിജിമോൻ കച്ചേരിയിലിന്റെ സ്വാഗതപ്രസംഗത്തോടെ ആരംഭിച്ചു. തുടർന്ന് ക്രാന്തിയുടെ ദേശീയ ജോയിന്റ് സെക്രട്ടറി ജീവൻ വർഗീസ് സംഘടനയുടെ രാഷ്ട്രീയത്തെക്കുറിച്ചും നാളിതുവരെയുള്ള പ്രവർത്തനങ്ങളെക്കുറിച്ചും വിശദമായി റിപ്പോർട്ട് അവതരിപ്പിച്ചു.
അയർലൻഡിലെയും ഇന്ത്യയിലെയും ലോകമെന്പാടുമുള്ള സോഷ്യലിസ്റ്റ്, പുരോഗമന രാഷ്ട്രീയ മുന്നേറ്റങ്ങളെ ശക്തമായി പിന്തുണക്കുകയും തൊഴിലാളികളുടെ അവകാശസമരങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുക എന്നത് ക്രാന്തിയുടെ പ്രധാന ലക്ഷ്യമാണെന്ന് ജീവൻ വർഗീസ് പ്രസ്താവിച്ചു. തുടർന്ന് ക്രാന്തി സെൻട്രൽ കമ്മറ്റിയുടെ ട്രഷറർ അജയ് സി ഷാജി, സെൻട്രൽ കമ്മറ്റി അംഗങ്ങളായ മനോജ് മാന്നാത്തു, വർഗീസ് ജോയ് എന്നിവർ സമ്മേളനത്തിനു അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു. സെൻട്രൽ കമ്മറ്റി അംഗം ജോണ് ചാക്കോ സമ്മേളത്തിൽ പങ്കെടുത്തു.
ഡബ്ലിന് സൗത്ത് യൂണിറ്റിനു വേണ്ടി പതിനൊന്നംഗ കമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. കമ്മറ്റിയുടെ സെക്രട്ടറിയായി ബിനു വർഗീസിനെയും ജോയിന്റ് സെക്രട്ടറിയായി പ്രിയ വിജയ് മോഹനനെയും ട്രഷററായി ഷിജിമോൻ കച്ചേരിയിലിനെയും തെരഞ്ഞെടുത്തു. ിൃശ2019മുൃശഹ15സൃമിവേശ.ഷുഴ
റിപ്പോർട്ട്: ജെയ്സണ് ജോസഫ്