+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമനിയിലെ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ വലിയ ആഴ്ച തിരുക്കർമങ്ങൾ

ബോണ്‍: ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ ഹാശാ ആഴ്ച തിരുക്കർമ്മങ്ങൾ താഴെപ്പറയുംവിധം ക്രമപ്പെടുത്തിയിരിക്കുന്നതായി സഭാ കമ്മിറ്റി അറിയിച്ചു. ഫാ.കോശി വർഗീസ് കർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും.ഓശാനഞായർ പരി
ജർമനിയിലെ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ വലിയ ആഴ്ച തിരുക്കർമങ്ങൾ
ബോണ്‍: ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ ഹാശാ ആഴ്ച തിരുക്കർമ്മങ്ങൾ താഴെപ്പറയുംവിധം ക്രമപ്പെടുത്തിയിരിക്കുന്നതായി സഭാ കമ്മിറ്റി അറിയിച്ചു. ഫാ.കോശി വർഗീസ് കർമ്മങ്ങൾക്ക് കാർമികത്വം വഹിക്കും.

ഓശാനഞായർ പരിപാടികൾ ഏപ്രിൽ 14 ന് രാവിലെ 9.45 ന് ബോണിലെ സെന്‍റ് ഹെഡ്വിഗ് പള്ളിയിൽ (St. Hedwig, Macke Str.43, 53119 Bonn) ആരംഭിക്കും.

പെസഹാ തിരുക്കർമ്മങ്ങൾ വുപ്പർത്താലിലെ സെന്‍റ് മിഷായേൽ പള്ളിയിൽ(St. Michael Kirche,Leipzigerstr.41, 42109 Wuppertal) ഏപ്രിൽ 17 ന് വൈകുന്നേരം പെസഹായുടെ ശുശ്രൂഷയും തുടർന്ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും.

ദു:ഖവെള്ളി ശുശ്രൂഷകൾ ഏപ്രിൽ 19 ന് സെന്‍റ് അഗസ്റ്റിനിലെ സ്റ്റൈലർ മിഷഷൻ ആസ്ഥാനത്ത് (Steyler Missionare e.V, St. Augustin Arnold Jansen Str.30,53757 St. Augustin) രാവിലെ ഒൻപതു മുതൽപ്രഭാത നമസ്കാരത്തോടെ ആരംഭിക്കും. തുടർന്ന് പ്രാർഥനകളും പ്രദക്ഷിണവും സ്ലീബാ ആഘോഷം, സ്ലീബാ വന്ദനം, കബറടക്കം, കയ്പ്പുനീർ എന്നിവ ഉണ്ടായിരിക്കും. തുടര്ന്ന് വിശ്വാസികൾക്കായി നേർച്ച കഞ്ഞിയും ക്രമീകരിച്ചിട്ടുണ്ട്.

ദുഃഖശനിയുടെ കർമ്മങ്ങൾ വുർസലനിൽ(Pleyer Str. 58, 52146 Wuerselen) 20 ന് രാവിലെ 10.45 ന് വിശുദ്ധ കുര്ബാനയും വാങ്ങിപ്പോയവർക്കും വേണ്ടി പ്രത്യേകം പ്രാര്ത്ഥനയും ഉണ്ടായിരിക്കും.

21 ന് ഞായറാഴ്ച രാവിലെ 9.45 മുതൽ സെന്‍റ് അഗസ്റ്റിനിലെ സ്റ്റൈലർ മിഷൻ ആസ്ഥാനത്ത്(Steyler Missionare e.V, St. Augustin Arnold Jansen Str.30,53757 St. Augustin) ഉയിർപ്പിന്‍റെ ശുശ്രൂഷകൾ ആരംഭിക്കും. ഉയിർപ്പിന്‍റെ പ്രഖ്യാപനം വി. കുർബാന, സ്ലീബാ ആഘോഷവും തുടർന്ന് സ്നേഹ വിരുന്നോടെ ഈ വർഷത്തെ വിശുദ്ധ വാരം സമാപിക്കും.

വിവരങ്ങൾക്ക് :മാത്യു കാക്കനാട്ടുപറന്പിൽ 0 626836403

റിപ്പോർട്ട്:ജോസ് കുന്പിളുവേലിൽ