വിയന്ന: അന്താരാഷ്ട്ര മാരത്തണിൽ കേരള സമാജം വിയന്നയുടെ 15 അംഗ ടീമിനെ പങ്കെടുപ്പിച്ചു. ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുമായി നാൽപതിനായിരത്തോളം പേർ പങ്കെടുത്ത മുപ്പത്തിയാറാമത് അന്താരാഷ്ട്ര മാരത്തണിൽ കേരള സമാജം വിയന്ന തങ്ങളുടെ പതിനഞ്ച0ഗങ്ങളെ പങ്കെടുപ്പിച്ചാണ് മലയാളി പ്രാതിനിധ്യം ഉറപ്പാക്കിയത്. പാപ്പച്ചൻ പുന്നക്കലിന്റെ നേതൃത്വത്തിലാണ് ടീമിനായി പ്രത്യേക പരിശീലനം നൽകിയത്.
ഏപ്രിൽ 7 രാവിലെ 9ന് വിയന്നയിലെ ഐക്യരാഷ്ട്ര സഭാ ആസ്ഥാനത്തിനു മുന്നിൽ നിന്നാണ് മാരത്തണ്‍ ആരംഭിച്ചത്. നാൽപ്പത്തിരണ്ടു കിലോമീറ്റർ ഓടിത്തീർക്കേണ്ട സിറ്റി മാരത്തണ്‍ ഇരുപത്തിയൊന്നു കിലോമീറ്റർ ഓടേണ്ട ഹാൽഫ് മാരത്തണ്‍, റിലേ മാരത്തണ്‍ എന്നിങ്ങനെ 3 വിഭാഗങ്ങളായാണ് മാരത്തണ്‍ ക്രമീകരിച്ചിരുന്നത്.
മുൻ വർഷങ്ങളിലും കേരള സമാജത്തിന്റെ പ്രവർത്തകർ മാരത്തണിൽ പങ്കെടുത്തിരുന്നു. ഈ വർഷത്തെ മാരത്തണിൽ പങ്കെടുത്തവർ (ഹാഫ് മാരത്തണ്‍) പാപ്പച്ചൻ പുന്നക്കൻ, ബൈജു ഓണാട്ട്, സെനിൻ ശിശുപാലൻ, ജെന്നിഫെർ വട്ടക്കുന്നുംപുറത്ത്, റിലേ മാരത്തണിൽ പങ്കെടുത്തവർ വില്ല്യം പെഴുംകാട്ടിൽ, മരിയ ഓണാട്ട്, റോണി വെള്ളൂക്കുന്നേൽ, കെവിൻ ഞൊണ്ടിമാക്കിൽ, ആൻറോണ്‍ സെബാസ്റ്റ്യൻ, സിൽവിയ കൈലാത്ത്, ഫ്രാൻസ് സ്രാന്പിക്കൽ, ആൽഫി പുല്ലേലി എന്നിവരാണ്.
റിപ്പോർട്ട്: ഷിജി ചീരംവേലിൽ