വിയന്ന: ഓസ്ട്രിയയിലെ തൊഴിലാളി വർഗത്തിനു വേണ്ടി സ്ഥാപിതമായിട്ടുള്ള സാമൂഹ്യ രാഷ്ട്രിയ സംഘടനയായ ആർബൈതർ കാമറിലേയ്ക്കുള്ള (ലേബർ ചെയിന്പർ) തെരഞ്ഞെടുപ്പിനുശേഷം നടന്ന നന്ദിപ്രമേയത്തിൽ മൃഗീയ ഭൂരിപക്ഷത്തോടെ വിജയിച്ച എഫ്എസ്ജി പാർട്ടി വോട്ടർമാർക്ക് കൃതജ്ഞത അറിയിച്ചു. വിജയത്തോടെ ഓസ്ട്രിയയിലെ ഏറ്റവും സ്വാധീനമുള്ള രാഷ്രിയ സംഘടനകളിൽ എഫ്എസ്ജി ഒന്നാമതെത്തി.
സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഓസ്ട്രിയയുടെ തൊഴിലാളി സംഘടനയായ എഫ്എസ്ജി കഴിഞ്ഞ തവണ ലഭിച്ച (58.73%) വോട്ടുകളേക്കാൾ രണ്ടു ശതമാനം കൂടുതൽ വോട്ടുകളുമായി (60.07%) കേവല ഭൂരിപക്ഷത്തോടെയാണ് തുടർച്ചയായി അധികാരത്തിലെത്തുന്നത്. തുടർച്ചയായ വിജയവും ഓരോ തവണയും വർധിക്കുന്ന വിജയ ശതമാനവും എഫ്എസ്ജി പാർട്ടിയുടെയും വിശ്വാസ്യതയും സ്വീകാര്യതയും വിയന്നയിലെ തൊഴിലാളി വിഭാഗത്തിൽ കൂടുതലാകുന്നു എന്നതിന്റെ തെളിവു കൂടിയായി ഈ വിജയം.
’തൊഴിലാളികളുടെ പാർലമെന്റ്’ എന്ന് വിശേഷിപ്പിക്കുന്ന ആർബൈതർ കാമർ തെരഞ്ഞെടുപ്പ് എല്ലാ അഞ്ചു വർഷം കൂടുന്പോഴാണ് നടക്കുന്നത്. ഓസ്ട്രിയയിൽ ജോലിചെയ്യുന്നവരുടെ സേവന വേതന വ്യവസ്ഥകൾ സംരക്ഷിക്കാനും, തൊഴിലാളികളുടെ ക്ഷേമപ്രവർത്തനങ്ങൾക്കുവേണ്ടിയും നിലകൊള്ളുന്ന പ്രസ്ഥാനമാണ് ആർബൈതർ കാമർ. എഫ്എസ്ജിയെ വിജയിപ്പിക്കാൻ പങ്കുവഹിച്ച ഓസ്ട്രിയയിലെ ഇന്ത്യൻ സമൂഹത്തിന് മലയാളികളിൽ നിന്നും മത്സരിച്ചു ജയിച്ച സജി മതുപുറത്ത് നന്ദി പറഞ്ഞു.
റിപ്പോർട്ട്: ജോബി ആന്റണി