ന്യൂകാസിൽ: ആഗോള ഓണ്‍ലൈൻ മാധ്യമലോകത്ത് സഭയോട് ചേർന്ന്, കത്തോലിക്കാ ചൈതന്യം പകരുന്ന ക്വീൻ മേരി മിനിസ്ട്രിയുടെ നേതൃത്വത്തിലുള്ള മരിയൻ ടൈംസ് വേൾഡ് ശ്രദ്ധ നേടുന്നു. മികച്ച ഉള്ളടക്കത്തോടെ സുന്ദരമായി രൂപകൽപന ചെയ്തിട്ടുള്ള ഈ കത്തോലിക്കാ ന്യൂസ് പോർട്ടൽ ചുരങ്ങിയ കാലത്തിനുള്ള ലോകമെന്പാടുമുള്ള കത്തോലിക്കാ വായനക്കാരുടെ ഇഷ്ട ഓണ്‍ലൈൻ മാധ്യമമായി ഇതിനകം മാറിക്കഴിഞ്ഞു. ആഗോള കത്തോലിക്കാ സഭാ വാർത്തകൾ മുതൽ ക്രിസ്തീയ ആധ്യാത്മികതയിൽ വളരാൻ സഹായകരമായ ഫീച്ചറുകൾ വരെ കത്തോലിക്കാ ജീവിതം നയിക്കുന്നതിന് ആവശ്യമായ എല്ലാത്തരം വിഷയങ്ങളും ഉൾപ്പെടുത്തി രൂപകൽപന ചെയ്തിട്ടുള്ള മരിയൻ ടൈംസ് അനേകരുടെ ജീവിതത്തിൽ പുതിയ ഉൗർജം പകർന്നു കൊണ്ടിരിക്കുന്നു. കത്തോലിക്കാ സഭയോടുള്ള വിധേയത്വവും വിശ്വസ്തയുമാണ് മരിയൻ ടൈംസിനെ വ്യത്യസ്തമാക്കുന്നത്.
വത്തിക്കാനിൽ നിന്നുള്ള വാർത്തകൾ, പ്രത്യേകിച്ച് ഫ്രാൻസിസ് പാപ്പായുടെ സന്ദേശങ്ങൾ അതാത് സമയങ്ങളിൽ വായനക്കാർക്കായി എത്തിക്കുന്നതോടൊപ്പം മരിയൻ ടൈംസ് ഇന്ത്യയിൽ നിന്നും കേരളത്തിൽ നിന്നും യുഎസ്, യൂറോപ്പ് തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വാർത്തകളും എത്തിക്കുന്നു. ആത്മീയ ജീവിതത്തിന് പ്രചോദനം പകരുന്ന ഫീച്ചറുകൾ, മികച്ച് എഴുത്തുകാരുടെ ഈടുറ്റ ആത്മീയ ലേഖനങ്ങൾ, മരിയൻ ദർശനങ്ങളും സന്ദേശങ്ങളും അവതരിപ്പിക്കുന്ന പ്രത്യേക പംക്തി, സിനിമ, സംഗീതം, കല എന്നിയ്ക്കായുള്ള കോളം, അനുദിനവിശുദ്ധർ തുടങ്ങി വിശേഷപ്പെട്ട പംക്തികൾ മരിയൻ ടൈംസ് വേൾഡിനെ ആത്മീയ വായനയുടെ അതുല്യാനുഭവമാക്കി മാറ്റുന്നു.
ഫിലഡൽഫിയ ആസ്ഥാനമായി ബ്ര. പി.ഡി. ഡോമിനിക്കിന്റെ നേതൃത്വത്തിൽ വർഷങ്ങൾക്കു മുന്‍പ് ആരംഭിച്ച ക്വീൻ മേരി മിനിസ്ട്രിയുടെ മാധ്യമസംരംഭങ്ങളിൽ ഏറ്റവും പുതിയതാണ് മരിയൻ ടൈംസ് വേൾഡ് എന്ന ഓണ്‍ലൈൻ ന്യൂസ് പോർട്ടൽ. വിദേശ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള മലയാളം ആത്മീയ ചാനലായ മരിയൻ ടിവി, മരിയൻ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന വർണമാസിക മരിയൻ വോയ്സ്, ഇംഗ്ലീഷ് മാസിക മരിയൻ ഫോക്കസ് എന്നിവയാണ് ക്വീൻ മേരി മിനിസ്ട്രിയുടെ മറ്റു മാധ്യമങ്ങൾ.
ക്വീൻ മേരി മിനിസ്ട്രിയുടെയും മരിയൻ ടിവി, മരിയൻ പബ്ലിക്കേഷൻസ് എന്നിവയുടെയും യുകെയിലെ പ്രവർത്തനങ്ങൾക്ക് എക്സിക്യൂട്ടീവ് ഡയറക്ടർ ബ്ര. ചെറിയാൻ സാമുവലും പന്ത്രണ്ട് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ചേർന്ന് നേതൃത്വം നൽകുന്നതായിരിക്കും.
റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ