ഫ്രാങ്ക്ഫർട്ട് : ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ എയർ ട്രാഫിക് കണ്ട്രോൾ ഐടി തകരാർ കാരണം ഒട്ടനവധി വിമാനസർവീസുകൾ റദ്ദാക്കി. എയർ ട്രാഫിക് കണ്ട്രോൾ സോഫ്റ്റ്വെയർ സാങ്കേതിക തകരാറാണ് വിമാനങ്ങളെയും യാത്രക്കാരെയും ബുദ്ധിമുട്ടിലാക്കിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. 66 ഫ്ളൈറ്റുകളാണ് റദ്ദാക്കിയത്. ഇതിൽ 30 ഓളം വക ലുഫ്ത്താൻസാ സർവീസുകളാണ്. ഏതാണ്ട് 5000 ഓളം യാത്രക്കായെും ബാധിച്ചതായി എയർ നാവിഗേഷൻ സർവീസ് ഏജൻസി അറിയിച്ചു.
ഏകദേശം 2,000 എയർ ട്രാഫിക് കണ്ട്രോളർമാർ ഒരു ദിവസത്തോളം 10,000 ത്തോളം സർവീസുകൾ ജർമൻ എയർസ്പേസിൽ കൈകാര്യം ചെയ്യുന്നുണ്ടെന്നും, ഇത് വർഷത്തിൽ മൂന്നു മില്യനിലധികം വരും. മ്യൂണിക്ക്, ബ്രെമ്മൻ, കാൾസ്റൂ എന്നിവിടങ്ങളിൽ ഡിഎഫ്എസ് സംവിധാനം മുന്പും തടസപ്പെട്ടിട്ടുണ്ട്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ