+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​ൻ ഫാ​മി​ലി ക്ല​ബി​ന്‍റെ ’ബ്രി​ഡ്ജ് 2019 ’ ഫു​ഡ് &ക​ൾ​ച്ച​റ​ൽ മേ​ള മേ​യ് 4, 5 തീ​യ​തി​ക​ളി​ൽ

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ ക​ലാ​സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ ഒ​രു സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പു​മാ​യി ഇ​ന്ത്യ​ൻ ഫാ​മി​ലി ക്ല​ബ് (IFC,Blanchardstown) ഫി​ൻ​ഗ​ൽ കൗ​ണ്ടി കൗ​ണ്സി​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ബ്
ഇ​ന്ത്യ​ൻ ഫാ​മി​ലി ക്ല​ബി​ന്‍റെ  ’ബ്രി​ഡ്ജ് 2019 ’ ഫു​ഡ് &ക​ൾ​ച്ച​റ​ൽ മേ​ള മേ​യ് 4, 5 തീ​യ​തി​ക​ളി​ൽ
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ ക​ലാ​സാം​സ്കാ​രി​ക മേ​ഖ​ല​യി​ൽ ഒ​രു സു​പ്ര​ധാ​ന ചു​വ​ടു​വെ​പ്പു​മാ​യി ഇ​ന്ത്യ​ൻ ഫാ​മി​ലി ക്ല​ബ് (IFC,Blanchardstown) ഫി​ൻ​ഗ​ൽ കൗ​ണ്ടി കൗ​ണ്സി​ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ബ്ലാ​ഞ്ച​സ്ടൌ​ണ്‍ ഷോ​പ്പിം​ഗ് സെ​ന്‍റ​റി​നോ​ട് ചേ​ർ​ന്നു​ള്ള മി​ല്ലെ​നി​യം പാ​ർ​ക്ക് മൈ​താ​ന​ത്ത് ( North end of millennium park located near McDonald's drive thru and Krispy Kreme) മേ​യ് 4 ,5 തീ​യ​തി​ക​ളി​ൽ ’ബ്രി​ഡ്ജ് 2019 ’ എ​ന്ന ഫു​ഡ് & ക​ൾ​ച്ച​റ​ൽ മേ​ള സം​ഘ​ടി​പ്പി​ക്കു​ന്നു.

ഭാ​ര​തീ​യ സ​മൂ​ഹ​ത്തി​നോ​ടൊ​പ്പം, അ​യ​ർ​ല​ൻ​ഡ്, മ​റ്റു യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ, ഫി​ലി​പ്പീ​ൻ​സ്, ആ​ഫ്രി​ക്ക , അ​മേ​രി​ക്ക, പേ​ർ​ഷ്യ​ൻ മേ​ഖ​ല​ക​ളി​ൽ നി​ന്നു​ള്ള​വ​രെ​യും ടൂ​റി​സ്റ്റു​ക​ളേ​യും ഒ​ന്നി​ച്ചൊ​രു കു​ട​ക്കീ​ഴി​ൽ എ​ത്തി​ച്ച് ര​ണ്ടു ദി​വ​സം നീ​ളു​ന്ന വി​വി​ധ​യി​നം ക​ലാ സാം​സ്ക്കാ​രി​ക പ​രി​പാ​ടി​ക​ൾ, സൗ​ത്ത് & നോ​ർ​ത്ത് ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ളോ​ടൊ​പ്പം മ​റ്റ് രാ​ജ്യ​ങ്ങ​ളു​ടെ ഫു​ഡ് സ്റ്റാ​ളു​ക​ൾ , ഭാ​ര​തീ​യ ക​ലാ​പ​രി​പാ​ടി​ക​ളോ​ടൊ​പ്പം മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള വി​വി​ധ​യി​നം നൃ​ത്ത​നാ​ട്യ​യി​ന​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി​യു​ള്ള സ്റ്റേ​ജ് ഇ​ന​ങ്ങ​ളും ഈ ​ഷോ​യു​ടെ ഭാ​ഗ​മാ​കു​ന്നു.

അ​യ​ർ​ല​ൻ​ഡി​ൽ വ​സി​ക്കു​ന്ന ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന് മ​റ്റു ദേ​ശ​ക്കാ​രു​മാ​യി സം​വ​ദി​ക്കാ​നും ഫു​ഡ് & ക​ൾ​ച്ച​റ​ൽ മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​നു​മു​ള്ള ഈ ​സു​വ​ർ​ണാ​വ​സ​രം ഇ​ന്ത്യ​ൻ ഫാ​മി​ലി ക്ല​ബി​ന്‍റെ പ​ത്താം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന ഈ ​വേ​ള​യി​ൽ വി​പു​ല​മാ​യി ന​ട​പ്പി​ലാ​ക്കാ​നു​ള്ള പ്ര​യ​ത​ന​ത്തെ ഒ​രു വ​ൻ വി​ജ​യ​മാ​ക്കാ​ൻ എ​ല്ലാ മ​ല​യാ​ളി​ക​ളു​ടെ​യും സ​ഹ​ക​ര​ണം പ്ര​തീ​ക്ഷി​ക്കു​ന്നു.

’ബ്രി​ഡ്ജ് 2019’ ൽ ​സ്റ്റാ​ളു​ക​ൾ , പ​ര​സ്യ​ങ്ങ​ൾ എ​ന്നി​വ​യ്ക്കും ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്ന​വ​ർ​ക്കും +353876514440 +353879317931 എ​ന്നീ മൊ​ബൈ​ൽ ന​ന്പ​റു​ക​ളി​ലോ info.bridge2019@gmail.com ഈ​മെ​യി​ലി​ലോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ക​ലാ പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കാ​നും ആ​സ്വ​ദി​ക്കാ​നു​മു​ള്ള അ​വ​സ​രം പൂ​ർ​ണ​മാ​യും സൗ​ജ​ന്യ​മാ​ണ്.

റി​പ്പോ​ർ​ട്ട്: ജെ​യ്സ​ണ്‍ ജോ​സ​ഫ്