ബംഗളൂരു: കേരളസമാജം സിറ്റി സോണ്‍ വനിതാ വിഭാഗത്തിൻറെ നേതൃത്വത്തിൽ വനിതാ ദിനാഘോഷവും നോർക്ക പദ്ധതികളുടെ പ്രചാരണ പരിപാടിയും സംഘടിപ്പിച്ചു. പരിപാടികളുടെ ഉദ്ഘാടനം നോർക്ക സ്പെഷൽ ഓഫിസർ ട്രീസ രഞ്ജിത്ത് നിർവഹിച്ചു. കേരളസമാജം സിറ്റി സോണ്‍ വനിതാ വിഭാഗം ചെയർപേഴ്സണ്‍ ഓമന ടീച്ചർ അധ്യക്ഷത വഹിച്ചു.
കേരളസമാജം പ്രസിഡൻറ് സി.പി. രാധാകൃഷ്ണൻ, സോണ്‍ ചെയർമാൻ കെ.വി. മനു, കണ്‍വീനർ ലിൻറോ കുര്യൻ, വനിതാ വിഭാഗം കണ്‍വീനർ സനിജ ശ്രീജിത്ത്, ഡെയ്സി ജോസഫ്, കഐൻഇ ട്രസ്റ്റ് ട്രഷറർ കെ. വിനേഷ്, ശ്രീജിത്ത്, മീര ജോർജ്, ദീനാമ്മ തോമസ് തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് വനിതാ വിഭാഗം അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും അത്താഴസദ്യയും നടന്നു. ിൃശ2019ാമൃ25ഗലൃമഹമമൊമഷമാ.ഷുഴ
വനിതാ ദിനാഘോഷവും നോർക്ക പദ്ധതികളുടെ പ്രചാരണവും
10:28 PM Mar 25, 2019 | Deepika.com