+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡോ.തോമസ് തറയിലിന് ജർമൻ നഗരത്തിന്‍റെ ആദരം

ഫ്രാങ്ക്ഫർട്ട്: ജർമൻ മലയാളിയും ഫ്രാങ്ക്ഫർട്ടിലെ ബാഡ്സോഡനിൽ താമസിക്കുന്ന ഡോ.തോമസ് തറയിലിനെ ബാഡ്സോഡൻ നഗരം ആദരിച്ചു. ബാഡ്സോഡനിൽ നടന്ന ചടങ്ങിൽ നഗരസഭാ മേയർ ഡോ. ഫ്രാങ്ക് ബ്ളാഷ് ഡോ. തോമസിന് പുരസ്ക
ഡോ.തോമസ് തറയിലിന് ജർമൻ നഗരത്തിന്‍റെ ആദരം
ഫ്രാങ്ക്ഫർട്ട്: ജർമൻ മലയാളിയും ഫ്രാങ്ക്ഫർട്ടിലെ ബാഡ്സോഡനിൽ താമസിക്കുന്ന ഡോ.തോമസ് തറയിലിനെ ബാഡ്സോഡൻ നഗരം ആദരിച്ചു. ബാഡ്സോഡനിൽ നടന്ന ചടങ്ങിൽ നഗരസഭാ മേയർ ഡോ. ഫ്രാങ്ക് ബ്ളാഷ് ഡോ. തോമസിന് പുരസ്കാരം നൽകി ആദരിച്ചു.

കഴിഞ്ഞ 16 വർഷമായി ബാഡ്സോഡൻ നഗരത്തിന്‍റെ വിദേശികളുടെ ഉപദേശക സമിതിയിൽ അംഗമായ ഡോ.തോമസിന്‍റെ സേവനത്തെ മുൻനിർത്തിയാണ് തോമസിനെ ആദരിക്കുന്നതെന്ന് മേയർ ഡോ. ബ്ളാഷ് പറഞ്ഞു. ഇതാദ്യമായാണ് ഒരു വിദേശിക്ക് ഇത്തരത്തിലൊരു പ്രത്യേക ആദരം നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നഗരത്തിന്‍റെ അധീനതയിൽ വസിക്കുന്ന വിദേശികൾക്ക് പലവിധത്തിലുള്ള സേവനം ചെയ്തതുവഴി ഡോ.തോമസ് വിദേശികൾക്കും ജർമൻകാർക്കും നല്ലൊരു മാതൃകയാണന്ന് മേയർ പറഞ്ഞു. ജർമൻ ഭാഷ, ഓഫീസ് കാര്യങ്ങൾ, കുട്ടികളുടെ വിദ്യാഭ്യാസം, സ്പോർട്സ്, ജർമൻ സമൂഹവുമായിട്ടുള്ള സംയോജനം, സമാധാനപരമായ ആശയവിനിമയം തുടങ്ങിയ കാര്യങ്ങളിൽ വിദേശികളെ ഏറെ സ്വാധീനിച്ച വ്യക്തിയാണ് ഡോ.തോമസ് എന്ന് ചടങ്ങിൽ പങ്കെടുത്ത നഗരസഭാ കൗണ്‍സിൽ പ്രസിഡന്‍റ് ഹെൽമുട്ട് വിറ്റ് അഭിപ്രായപ്പെട്ടു.

വിശ്രമജീവിതം നയിക്കുന്ന കോട്ടയം കൈപ്പുഴ സ്വദേശിയായ ഡോ.തോമസ് പ്രാദേശികതലത്തിൽ പല ക്ലബുകളിലും അംഗമാണ്. കഴിഞ്ഞ 11 വർഷമായി തുടർച്ചയായി ജർമൻ സ്പോർട്സ് ബാഡ്ജ് നേടിയ വ്യക്തിയെന്ന നിലയിൽ ഡോ.തോമസ് കായിക മേഖലയിലും സുപരിചിതനാണ്. മുൻപ് ബയേണിന്‍റെയും ഓസ്ട്രിയുടെയും സ്പോർട്സ് ബാഡ്ജ് നേടിയിട്ടുണ്ട്.

ഡോ.ഏലിക്കുട്ടിയാണ് ഭാര്യ. മകൻ ഡോ.റോബിൻ തോമസ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ