+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യൂറോപ്യൻ വെബ്സൈറ്റുകളിൽ ട്രാക്കിംഗ് ടൂളുകൾ കണ്ടെത്തി

ബ്രസൽസ്: യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ പൊതുജനാരോഗ്യ വെബ്സൈറ്റുകളിൽ പരസ്യദാതാക്കൾക്കായി വിവരങ്ങൾ ശേഖരിക്കുന്ന ടൂളുകൾ അനുമതിയില്ലാതെ ഇൻസ്റ്റോൾ ചെയ്തിരിക്കുന്നതായി കണ്ടെത്തി. എൻഎച്ച്എസിന്‍റെയും യുക
യൂറോപ്യൻ വെബ്സൈറ്റുകളിൽ ട്രാക്കിംഗ് ടൂളുകൾ കണ്ടെത്തി
ബ്രസൽസ്: യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളിലെ പൊതുജനാരോഗ്യ വെബ്സൈറ്റുകളിൽ പരസ്യദാതാക്കൾക്കായി വിവരങ്ങൾ ശേഖരിക്കുന്ന ടൂളുകൾ അനുമതിയില്ലാതെ ഇൻസ്റ്റോൾ ചെയ്തിരിക്കുന്നതായി കണ്ടെത്തി. എൻഎച്ച്എസിന്‍റെയും യുകെ സർക്കാരിന്‍റെയും വെബ്സൈറ്റുകളിലും സമാന ടൂളുകൾ കണ്ടെത്തിയിട്ടുണ്ട്.

ആളുകളുടെ സ്വകാര്യ - വ്യക്തിഗത വിവരങ്ങൾ ഇത്തരത്തിൽ ചോർത്തിയിട്ടുണ്ടാകുമെന്നാണ് സംശയം. യൂറോപ്യൻ യൂണിയന്‍റെ ഒൗദ്യോഗികമായ വെബ്സൈറ്റുകളിൽ എണ്‍പത്തൊന്പതു ശതമാനത്തിൽ ഇത്തരം ടൂളുകൾ ഡേറ്റ പ്രൊട്ടക്ഷൻ സ്ഥാപനമായ കുക്കീബിറ്റ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി.

സ്പെയ്ൻ, ജർമനി, ഡച്ച് സർക്കാർ വെബ്സൈറ്റുകളിൽ മാത്രമാണ് നിലവിൽ ഇത്തരം ടൂളുകളുടെ സാന്നിധ്യമില്ലാത്തത്. എല്ലാവരും യൂറോപ്യൻ യൂണിയൻ ഡേറ്റ പ്രൊട്ടക്ഷൻ ചട്ടങ്ങൾ അനുസരിക്കാൻ ബാധ്യസ്ഥരാണെന്നും അധികൃതർ ഇക്കാര്യം ഉറപ്പാക്കേണ്ടതാണെന്നും യൂറോപ്യൻ കമ്മിഷൻ വക്താവ് പ്രതികരിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ