+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിയന്ന തുടർച്ചയായ പത്താം തവണയും ലോകനഗരങ്ങളിൽ ഒന്നാമത്

വിയന്ന: ലോകത്തിലെ ഏറ്റവും വാസയോഗ്യമായ നഗരമെന്ന സ്ഥാനം പത്താം തവണയും വിയന്ന സ്വന്തമാക്കി. പ്രധാനപ്പെട്ട 231 നഗരങ്ങളെ പങ്കെടുപ്പിച്ചു മെര്‍സര്‍ കണ്‍സള്‍ട്ടിംഗ് നടത്തിയ സര്‍വേയിലാണ് വിയന്ന ഒന്നാം സ്ഥാനം
വിയന്ന തുടർച്ചയായ പത്താം തവണയും ലോകനഗരങ്ങളിൽ ഒന്നാമത്
വിയന്ന: ലോകത്തിലെ ഏറ്റവും വാസയോഗ്യമായ നഗരമെന്ന സ്ഥാനം പത്താം തവണയും വിയന്ന സ്വന്തമാക്കി. പ്രധാനപ്പെട്ട 231 നഗരങ്ങളെ പങ്കെടുപ്പിച്ചു മെര്‍സര്‍ കണ്‍സള്‍ട്ടിംഗ് നടത്തിയ സര്‍വേയിലാണ് വിയന്ന ഒന്നാം സ്ഥാനം നിലനിർത്തിയത്.

രാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക സ്ഥിതി, അടിസ്ഥാന സൗകര്യങ്ങള്‍, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, വൈദ്യുതി, ജലവിതരണം, രാഷ്ട്രീയ സ്ഥിരത, പരിസ്ഥിതി സംരക്ഷണം, വിനോദം, അവശ്യസാധങ്ങളുടെ ലഭ്യത തുടങ്ങി ജീവിതത്തിന്‍റെ വിവിധങ്ങളായ മേഖലകളെ വിലയിരുത്തിയാണ് സർവേ സംഘടിപ്പിച്ചത്.

സ്വപ്നങ്ങളുടെ നഗരമെന്നും സംഗീതത്തിന്‍റെ നാടെന്നും വിളിപ്പേരുള്ള മധ്യ യൂറോപ്യന്‍ രാജ്യമായ ഓസ്ട്രിയയുടെ തലസ്ഥാനം പൊതു സംവിധാനങ്ങളിലും ജനങ്ങളുടെ ജീവിത നിലവാരത്തിലും യാതൊരു വീഴ്ചകളുമില്ലാതെ നിലകൊണ്ടതാണ് നഗരത്തെ ലോകരാജ്യങ്ങളുടെ ഇടയിൽ ഒന്നാം സ്ഥാനം നിലനിർത്താൻ സഹായിച്ചത്.

സര്‍വേയില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ യൂറോപ്പിലെ നഗരങ്ങള്‍ ഇടം പിടിച്ചു. സ്വിസ് നഗരമായ സൂറിച്ച് , വാന്‍കൂവര്‍ (കാനഡ), മ്യൂണിക്ക് (ജര്‍മനി), ഒക് ലന്‍ഡ് (ന്യൂസിലന്‍ഡ്) , ഡ്യൂസല്‍ഡോര്‍ഫ് ((ജര്‍മനി), ഫ്രാങ്ക്ഫര്‍ട്ട് (ജര്‍മനി), കോപ്പന്‍ഹാഗന്‍, ജനീവ, ബാസല്‍ എന്നീ നഗരങ്ങള്‍ ആദ്യ പത്തില്‍ ഇടം പിടിച്ചു. ഹൈദരാബാദ്, പുനെ (143), ബംഗളൂരു (149), ചെന്നൈ (151), മുംബൈ (154), കോല്‍ക്കത്ത (160), ന്യൂഡല്‍ഹി (162) എന്നിവയാണ് ഇന്ത്യയില്‍ നിന്നും പട്ടികയില്‍ ഇടം നേടിയ നഗരങ്ങള്‍. ഇറാക്കിലെ ബാഗ്ദാദ് (213) ആണ് പട്ടികയില്‍ ഏറ്റവും അവസാനമെത്തിയ നഗരം.

റിപ്പോർട്ട്: ജോബി ആന്‍റണി