+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വിസ് പൗരത്വം: അപേക്ഷിച്ചവരിൽ 1000 മൂന്നാം തലമുറ വിദേശികൾ മാത്രം

ജനീവ: സ്വിറ്റ്സർലൻഡിൽ പൗരത്വ നിയമത്തിൽ ഇളവുകൾ വരുത്തിയിട്ടും ഇതിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളത് മൂന്നാം തലമുറ വിദേശികളിൽ ആയിരം പേർ മാത്രം. ഏകദേശം 25,000 മൂന്നാം തലമുറ വിദേശികൾ രാജ്യത്തു താമസിക്കു
സ്വിസ് പൗരത്വം: അപേക്ഷിച്ചവരിൽ 1000 മൂന്നാം തലമുറ വിദേശികൾ മാത്രം
ജനീവ: സ്വിറ്റ്സർലൻഡിൽ പൗരത്വ നിയമത്തിൽ ഇളവുകൾ വരുത്തിയിട്ടും ഇതിനായി അപേക്ഷ സമർപ്പിച്ചിട്ടുള്ളത് മൂന്നാം തലമുറ വിദേശികളിൽ ആയിരം പേർ മാത്രം.

ഏകദേശം 25,000 മൂന്നാം തലമുറ വിദേശികൾ രാജ്യത്തു താമസിക്കുന്നു എന്നാണ് കണക്ക്. സ്വിറ്റ്സർലൻഡിൽ ജനിച്ചു വളർന്നിട്ടും മാതാപിതാക്കൾക്കോ അവരുടെ മാതാപിതാക്കൾക്കോ സ്വിസ് പൗരത്വമില്ലാത്ത കാരണത്താൽ മാത്രം പൗരത്വം ലഭിക്കാത്ത വിദേശികളെ ഉദ്ദേശിച്ചാണ് ഇളവ് നടപ്പാക്കിയിരിക്കുന്നത്.

2017 ൽ നടത്തിയ ജനഹിത പരിശോധനയുടെ അടിസ്ഥാനത്തിലാണ് ഇങ്ങയൊരു ഇളവ് നടപ്പാക്കിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഇതു പ്രാബല്യത്തിൽ വന്നിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ