ബർലിൻ: ലോകത്ത് ഏറ്റവും മികച്ച ജീവിതം പ്രധാനം ചെയ്യുന്ന സ്ഥലങ്ങളുടെ പട്ടികയിലെ ആദ്യത്തെ പത്തിൽ മൂന്ന് ജർമൻ നഗരങ്ങൾ ഇടം പിടിച്ചു. മൂന്നാം സ്ഥാനത്തെത്തിയ മ്യൂണിക്കാണ് ജർമനിയിൽ ഏറ്റവും മുന്നിൽ. ന്യൂസിലൻഡിലെ ഓക്ക്ലൻഡും കാനഡയിലെ വാൻകോവറും ഇതേ സ്ഥാനം പങ്കുവയ്ക്കുന്നു.
ഡ്യൂസൽഡോർഫും ഫ്രാങ്ക്ഫർട്ടുമാണ് ആദ്യ പത്തിലെ മറ്റു ജർമൻ നഗരങ്ങൾ. വംശീയതയ്ക്കു കുപ്രസിദ്ധമായ ഡ്യൂസൽഡോർഫിന് പട്ടികയിൽ ആറാം സ്ഥാനമാണ്. യൂറോപ്പിന്റെ സാന്പത്തിക തലസ്ഥാനമായി മാറുന്ന ഫ്രാങ്ക്ഫർട്ടിന് ഏഴാം സ്ഥാനവും.
കുറ്റകൃത്യങ്ങളുടെ നിരക്ക്, വിദ്യാഭ്യാസ രംഗം, ആരോഗ്യ മേഖല, പൊതു സേവനങ്ങൾ, വിനോദോപാധികൾ, ഹൗസിംഗ്, വ്യക്തി സ്വാതന്ത്ര്യം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. ഓസ്ട്രിയൻ തലസ്ഥാനമായ വിയന്നയ്ക്കാണ് തുടരെ പത്താം വർഷവും ഒന്നാം സ്ഥാനം. തൊട്ടു പിന്നിൽ രണ്ടാം സ്ഥാനത്ത് സ്വിറ്റ്സർലൻഡിലെ സൂറിച്ച്.
ആഗോള റാങ്കിംഗിൽ ആദ്യ പത്തിലെ ഏഴു സ്ഥാനങ്ങളും യൂറോപ്യൻ നഗരങ്ങളാണ് സ്വന്തമാക്കിയിരിക്കുന്നത്. ബർലിൻ 13, ഹാംബർ 19, ന്യൂറംബർഗ് 23 എന്നിങ്ങനെയാണ് മറ്റു പ്രമുഖ ജർമൻ നഗരങ്ങളുടെ സ്ഥാനം.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ