മാഞ്ചസ്റ്റർ: പരി. അമ്മയുടെ വിമലഹൃദയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന മാഞ്ചസ്റ്ററിലെ സെന്റ് മേരീസ് ക്നാനായ മിഷനിൽ ബ്രദർ റ്റോബി മണിമലേത്തിന്റെ നേതൃത്വത്തിൽ വാർഷിക നോന്പുകാല ധ്യാനം മാർച്ച് 15 വെള്ളിയാഴ്ച ആരംഭിക്കും.
വെള്ളിയാഴ്ച വൈകുന്നേരം 6 മുതൽ 9 വരെയും, ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 6 വരെയും, ഞായറാഴ്ച രാവിലെ 10.30 മുതൽ വൈകിട്ട് 6 വരെയുമുള്ള സമയങ്ങളിൽ സെൻറ് എലിസബത്ത് ദേവാലയത്തിൽ ആയിരിക്കും ധ്യാനം നടക്കപ്പടുക.
കുട്ടികൾക്കായുള്ള ധ്യാനം മിസ് മിലി രെൻജു & ടീമിന്റെ നേതൃത്വത്തിൽ സെന്റ് ജോണ്സ് സ്കൂളിൽ വച്ച് ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5 വരെയും 17ന് ഞായറാഴ്ച രാവിലെ 11 മുതൽ വൈകിട്ട് 6 വരെയും ആയിരിക്കും നടക്കുന്നത്. കുട്ടികൾക്കായുള്ള ഈ അവസരം പ്രയോജനപ്പെടുത്തി കൃത്യസമയത്ത് തന്നെ കുട്ടികളെ എത്തിക്കണമെന്ന് മതാപിതാക്കളോട് അഭ്യർഥിക്കുന്നു.
വലിയ നോന്പിലേക്ക് പ്രവേശിച്ചിരിക്കുന്ന ഈ അവസരത്തിൽ, നമ്മിലേക്ക് തന്നെ തിരിഞ്ഞുനോക്കുവാനും അതുവഴി നമ്മുടെ ജീവിതത്തെ ദൈവഹിതമനുസരിച്ച് ക്രമപെടുത്തികൊണ്ട് നമ്മുടെ രക്ഷക്കു വേണ്ടി കുരിശിൽ മരിച്ച്, ഉത്ഥാനം ചെയ്ത ഇശോയുടെ ഉയർപ്പ്തിരുന്നാളിനായി നമ്മുക്കും ഒരുങ്ങാം.
ധ്യാനത്തോടൊപ്പം കുന്പസാരിക്കുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. ദൈവം നമുക്കായി ഒരുക്കിയ ഈ ധ്യാനത്തിൽ പങ്കെടുത്ത് ആത്മവിശുദ്ധി പ്രാപിക്കുവാൻ എല്ലാവരേയും സ്വാഗതം ചെയ്യുകയും ക്ഷണിക്കുകയും ചെയ്യുന്നതായി വികാരി ഫാ. സജി മലയിൽ പുത്തൻ പുരയിൽ അറിയിച്ചു.
മുതിർന്നവരുടെ ധ്യാനം നടക്കുന്ന ദേവാലയത്തിന്റെ വിലാസം:
St. Elizabeth's RC Church,
Lomond Rd, Wythenshawe,
M22 5JD.
കുട്ടികളുടെ ധ്യാനം നടക്കുന്ന സ്കൂളിന്റെ വിലാസം:
St. John's Primary School,
Woodhouse Lane,
Wythenshawe, M22 9NW.
റിപ്പോർട്ട്: ജെയ്മോൻ