ലണ്ടൻ: പ്രശസ്ത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗിനുള്ള ആദരസൂചകമായി ബ്രിട്ടൻ തമോഗർത്തം ആലേഖനം ചെയ്ത പ്രത്യേക നാണയങ്ങൾ പുറത്തിറക്കി. തമോഗർത്ത ഗവേഷണത്തിൽ വൻ നേട്ടങ്ങളുണ്ടാക്കിയ ശാസ്ത്രജ്ഞനാണ് ഹോക്കിംഗ്.
50 പെൻസിന്റെ നാണയങ്ങളാണ് ബ്രിട്ടീഷ് നാണയ വിഭാഗമായ റോയൽ മിന്റ് പുറത്തിറക്കിയത്. ഇതോടെ ബ്രിട്ടൻ ആദര നാണയമിറക്കിയിട്ടുള്ള ഐസക് ന്യൂട്ടെൻറയും ചാൾസ് ഡാർവിനടക്കമുള്ളവരുടെ നിരയിൽ ഹോക്കിംഗ്സും ഇടംനേടി.
സ്വർണ, വെള്ളി രൂപങ്ങളിലിറക്കിയ നാണയങ്ങൾ 55നും 795നും ഇടക്ക് പൗണ്ടിന് റോയൽ മിന്റ് വെബ്സൈറ്റിൽ വിൽപനക്കുണ്ടാവും. എഡ്വിന ഇല്ലിസ് ആണ് നാണയം രൂപകൽപന ചെയ്തത്. ആധുനിക കാലഘട്ടത്തിലെ വിഖ്യാത ശാസ്ത്രപ്രതിഭയായി വിശേഷിപ്പിക്കപ്പെടുന്ന ഹോക്കിംഗ്സ് കഴിഞ്ഞവർഷം മാർച്ച് 14നാണ് അന്തരിച്ചത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ