ബംഗളൂരു: കർണാടക ആർടിസിയുടെ നേതൃത്വത്തിൽ വനിതാദിനാഘോഷം സംഘടിപ്പിച്ചു. ചടങ്ങിൽ പുൽവാമ ഭീകരാക്രമണത്തിൽ വീരചരമം പ്രാപിച്ച ജവാൻ എച്ച്. ഗുരുവിന്റെ വിധവ കലാവതിയെയും മാതാപിതാക്കളെയും ആദരിച്ചു. 25,000 രൂപ സഹായധനം നൽകിയതിനു പുറമേ കലാവതിക്കും ഗുരുവിന്റെ മാതാപിതാക്കൾക്കും സൗജന്യ ബസ് പാസും നൽകി.
തുടർന്ന് കർണാടക ആർടിസിയുടെ 17 ഡിവിഷനുകളിലായി ജോലി ചെയ്യുന്ന മെക്കാനിക്കുകളും കണ്ടക്ടർമാരും സുരക്ഷാ ഗാർഡുകളുമടക്കമുള്ള 49 വനിതാ ജീവനക്കാരെ ആദരിച്ചു. സിറ വിധാനസഭ എംഎൽഎ ബി. സത്യനാരായണ, കർണാടക ആർടിസി ചെയർമാൻ ശിവയോഗി സി. കലാസാദ്, ഡയറക്ടർമാരായ ഡോ. പി.എസ്. ഹർഷ, പി.ആർ. ശിവപ്രസാദ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
കർണാടക ആർടിസിയിൽ വനിതാദിനാഘോഷം
10:41 PM Mar 13, 2019 | Deepika.com