സൂറിച്ച്: ഇന്റർനാഷണൽ ട്രാവൽ ഏജന്റ് ഓഫ് ദി ഇയർ പുരസ്കാരത്തിന് മലയാളിയായ നിഥിൻ കൊഴുപ്പക്കളത്തെ തെരഞ്ഞെടുത്തു. കഴിഞ്ഞ ഏഴിന് ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സിൽ നടന്ന വാർഷിക അവാർഡുദാനച്ചടങ്ങിൽ ടെയോട്ടാ യുകെ ചെയർമാനും സിഇഒയുമായ ഹിറോയിക്കി നിവാ അവാർഡ് സമ്മാനിച്ചു.
ഹൗസ് ഓഫ് കോമണ്‍ സ്പീക്കർ ജോണ്‍ ബെർക്കോവ് എംപി ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ബ്രിട്ടീഷ് ഏഷ്യൻ സമൂഹത്തിൽ ഏറെ സ്വാധീനം ചെലുത്തുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമാണ് അവാർഡ് സമ്മാനിക്കുന്നത്. ഈ വർഷത്തെ ഇന്റർനാഷണൽ ട്രാവൽ ഏജന്റായി തെരഞ്ഞെടുക്കപ്പെട്ട ഗോൾഡണ്‍ റൂട്ട്സ് സൂറിച്ചിൽ സ്ഥിതി ചെയ്യുന്ന ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കന്പനിയാണ്. ടൂർസ് ആൻഡ് ട്രാവൽ മേഖലയിൽ പ്രവർത്തിക്കുന്ന ഗോൾഡണ്‍ റൂട്ട്സിന്റെ അമരക്കാരനാണ് അവാർഡിന് അർഹനായ നിഥിൻ.
ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന ഗോൾഡണ്‍ റൂട്ട്സ് വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഗ്രൂപ്പുകൾക്കും പ്രത്യേക യാത്രാ പ്ലാനുകൾ തയാറാക്കുന്നു. സ്വിസ്റ്റർലൻഡിൽ സ്ഥിരതാമസക്കാരനായ നിഥിൻ ചങ്ങനാശേരി സ്വദേശിയാണ്. 2013 മുതൽ ഗോൾഡണ്‍ റൂട്ട്സ് ട്രാവൽ ഏജൻസി ആരംഭിച്ചു. ഭാര്യ ലിൻഡ. മക്കൾ: സിറ ലിസ, സ്റ്റീവ്.