ഗാൽവേ: സെന്റ് തോമസ് സീറോ മലബാർ സഭയുടെ 2019-20 വർഷത്തെ ആത്മീയ കാര്യ നടത്തിപ്പിനായി പുതിയ ഭാരവാഹികൾ ഫെബ്രുവരി 17 ഉച്ചകഴിഞ്ഞ് നാലിന് മെർവ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തിൽ റവ.ഫാ.ജോസ് ഭരണികുളങ്ങരയുടെ നേതൃത്യത്തിൽ സത്യപ്രതിഞ്ജ ചെയ്ത് ചുമതല ഏറ്റെടുത്തു. അന്നേ ദിവസം വികാരി റവ. ഫാ. ജോസ് ഭരണികുളങ്ങരയുടെ കാർമികത്വത്തിൽ വി. സെബസ്ത്യനോസിന്റെ തീരുന്നാളും ഭക്തിപൂർവം ആഘോഷിച്ചു. ദിവ്യബലി, നോവേന, ലദീഞ്ഞ് പ്രദക്ഷിണം ഇവയിൽ ഇടവകയിലെ മുഴുവൻ വിശ്വാസികളും പങ്കെടുത്തു.
തിരുനാളിന് ഒരുക്കമായി വി. സെബാസ്ത്യാനോസിന്റെ മാധ്യസ്ഥം തേടി ഭവനങ്ങൾ തോറും തിരുസ്വരൂപവും അന്പും എഴുന്നള്ളിച്ച് നൊവേനയും നടന്നു.
പാരിഷ് കൗണ്‍സിൽ അംഗ ഭാരവാഹികളായി അനിൽ ജേക്കബ്, ഷൈജി ജോണ്സൻ (കൈക്കാരൻമാർ), ജോബി പോൾ (സെക്രട്ടറി), ലിയോ തോമസ് (സഭായോഗം പ്രതിനിധി), ജോസുകുട്ടി സക്കറിയ ലീറ്റർജി, ഷൈനി ജോർജ്, ജൂബി സെബാസ്റ്റിൻ (യൂത്ത് കോർഡിനേറ്റർ), ഗ്രേസി ജോസി ക്യാറ്റിക സം ഹെഡ്മിസ്റ്ററസ്, ഷീജു സെബാസ്റ്റ്യൻ ( ചൈൽഡ് പ്രൊട്ടക്ഷൻ), നോബി ജോർജ് (ഓഡിറ്റർ), ഫ്രെഡി ഫ്രാൻസീസ്, ജോയ്സ് മാത്യു, സൗമ്യ അഷിതോഷ് (ചാരിറ്റി കോർഡിനേറ്റേഴ്സ്) , ജിയോ ജേക്കബ് (പബ്ലിക്ക് റിലേഷൻസ്) തെരഞ്ഞെടുത്തു. കുടാതെ ഗായക സംഘം കോർഡിനേറ്റർ ജോണി സെബാസ്ത്യനെയും ദേവാലയ ശുശ്രൂഷയ്ക്കായി സണ്ണി ജേക്കബിനേയും അൾത്താര സംഘീ കോർഡിനേറ്ററായി റോബിൻ ജോസിനേയും പാരീഷ് കൗണ്‍സിൽ നിയോഗിച്ചു.
എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ച ഉച്ചതിരിഞ്ഞ് 2.30 മെർവ്യൂവീലുള്ള ഹോളി ഫാമിലി ദേവാലയത്തിൽ ജുനിയർ ഇൻഫന്റ് മുതൽ ലീവിങ് സെർട്ട് വരെയുള്ള കുട്ടികൾക്ക് സീറോ മലബാർ സഭയുടെ പഠനാവലി അനുസരിച്ചുള്ള വേദോപദേശ ക്ലാസുകളും തുടർന്ന് നാലിന് വി. ബലിയും
ഉണ്ടായിരിക്കും.
റിപ്പോർട്ട്: ജെയ്സണ്‍ ജോസഫ്