ഗാൽവേ: ജിഐസിസിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി നടത്തിയ ഡ്രെയിംഗ് ആൻഡ് കളറിംഗ് മത്സരം കുട്ടികൾക്ക് ആവേശത്തിന്േറയും മാതാപിതാക്കൾക്ക് ആവേശത്തിന്റെ നിമിഷങ്ങളേകി.
സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നാൽപതിൽപരം കുട്ടികൾ പങ്കെടുത്തു. പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകൾ ജിഐസിസി പ്രസിഡന്റ് വിതരണം ചെയ്തു. വിജയികൾക്കുള്ള സമ്മാനങ്ങൾ ഓണാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.
പരിപാടിയുടെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും പ്രത്യേകിച്ചു കുട്ടികളെ തയാറാക്കിയ മാതാപിതാക്കൾക്കും ജിഐസിസി ഭാരവാഹികൾ നന്ദി അറിയിച്ചു. കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും കൂട്ടായ്മ നിലനിർത്തുന്നതിനുമായി തങ്ങളുടെ വിലയേറിയ സമയം ചെലവഴിച്ച ജഡ്ജസിന് ജിഐസിസിയുടെ പേരിലും കുട്ടികളുടെയും മാതാപിതാക്കളുടെ പേരിലും പ്രത്യേകം നന്ദി അറിയിച്ചു.
റിപ്പോർട്ട്: ജെയ്സണ് ജോസഫ്