ബർലിൻ: ജർമനിയിൽ നിന്നുള്ള മൂന്ന് മാധ്യമ പ്രവർത്തകർ രാജ്യത്തു നിന്നു പുറത്തു പോകാൻ തുർക്കിയുടെ നിർദേശം. നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും, ഇതിനെതിരേ പരാതി നൽകുമെന്നും ജർമൻ വിദേശകാര്യ മന്ത്രി ഹെയ്കോ മാസ്.
പത്തു ദിവസത്തിനുള്ളിൽ രാജ്യം വിടാനാണ് മൂന്നു പേർക്കും ലഭിച്ചിരിക്കുന്ന ഉത്തരവിൽ പറഞ്ഞിരിക്കുന്നത്. വിദേശ മാധ്യമ പ്രവർത്തകരുടെ അക്രഡിറ്റേഷൻ തുർക്കി നിരാകരിക്കുന്നത് ഇതാദ്യം.
തുർക്കിയിൽ മാധ്യമ സ്വാതന്ത്ര്യം അടിച്ചമർത്തപ്പെടുന്നതു സംബന്ധിച്ച ചർച്ചകളും ഇതോടെ വീണ്ടും സജീവമായി. സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിൽ പങ്ക് ആരോപിച്ച് ഡസൻകണക്കിന് തുർക്കി മാധ്യമ പ്രവർത്തകരെ സർക്കാർ നേരത്തെ തന്നെ ജയിലിലാക്കിയിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ