+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രംപും കുർസും കൂടിക്കാഴ്ച നടത്തി

ബർലിൻ: ഓസ്ട്രിയൻ ചാൻസലർ സെബാസ്റ്റ്യൻ കുർസ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. പ്രായത്തിന്‍റെ കാര്യത്തിൽ രണ്ടറ്റത്തു നിൽക്കുന്പോഴും നയങ്ങളുടെ കാര്യത്തിൽ സമാന നിലപാട് സ്വീകരിച്ചിട
ട്രംപും കുർസും കൂടിക്കാഴ്ച നടത്തി
ബർലിൻ: ഓസ്ട്രിയൻ ചാൻസലർ സെബാസ്റ്റ്യൻ കുർസ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. പ്രായത്തിന്‍റെ കാര്യത്തിൽ രണ്ടറ്റത്തു നിൽക്കുന്പോഴും നയങ്ങളുടെ കാര്യത്തിൽ സമാന നിലപാട് സ്വീകരിച്ചിട്ടുള്ള നേതാക്കളുടെ കൂടിക്കാഴ്ച കൗതുകരമായി.

നിങ്ങൾ ചെറുപ്പക്കാരനായത് വളരെ നന്നായി എന്നായിരുന്നു കുർസിനോടുള്ള ട്രംപിന്‍റെ ആദ്യ പ്രതികരണം. ട്രംപിനെപ്പോലെ കുടിയേറ്റക്കാർക്കും അഭയാർഥികൾക്കുമെതിരേ കടുത്ത നടപടികൾ സ്വീകരിക്കുന്ന നേതാവാണ് കുർസ്. ജർമനിയും അമേരിക്കയും തമ്മിലുള്ള വഷളായ ബന്ധം സംബന്ധിച്ചും ഇരുനേതാക്കളും ചർച്ച നടത്തി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ