+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെർബിയൻ പ്രധാനമന്ത്രിയുടെ സ്വവർഗ പങ്കാളിക്ക് കുട്ടി ജനിച്ചു

ബെൽഗ്രേഡ്: സെർബിയൻ പ്രധാനമന്ത്രി അന്ന ബർനാബിച്ചിന്‍റെ സ്വവർഗ പങ്കാളി ഒരു കുട്ടിക്കു ജന്മം നൽകി. പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഈ വിവരം ഒൗദ്യോഗികമായി പുറത്തുവിട്ടത്.ഏതെങ്കിലും ലോകരാജ്യത്തിന്‍
സെർബിയൻ പ്രധാനമന്ത്രിയുടെ സ്വവർഗ പങ്കാളിക്ക് കുട്ടി ജനിച്ചു
ബെൽഗ്രേഡ്: സെർബിയൻ പ്രധാനമന്ത്രി അന്ന ബർനാബിച്ചിന്‍റെ സ്വവർഗ പങ്കാളി ഒരു കുട്ടിക്കു ജന്മം നൽകി. പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെയാണ് ഈ വിവരം ഒൗദ്യോഗികമായി പുറത്തുവിട്ടത്.

ഏതെങ്കിലും ലോകരാജ്യത്തിന്‍റെ നേതാവിന് സ്വവർഗ പങ്കാളിയുമായി ചേർന്ന് കുട്ടി ജനിക്കുന്നത് ചരിത്രത്തിലാദ്യം. സെർബിയയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയും ആദ്യ സ്വവർഗപ്രേമിയായ പ്രധാനമന്ത്രിയുമാണ് അന്ന.

2017 ജൂണിലാണ് നാൽപ്പത്തിമൂന്നുകാരി രാജ്യത്തിന്‍റെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്. സ്വവർഗ വിവാഹങ്ങൾക്ക് നിയമ സാധുതയില്ലാത്ത സെർബിയയിൽ അന്ന പ്രധാനമന്ത്രിയായത് ഒരു അദ്ഭുതമായിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ