+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്രാൻസിൽ വിമാനം മഞ്ഞിലിടിച്ച് തകർന്നു

ഫ്രാൻസ്: നിയന്ത്രണം വിട്ട് മഞ്ഞിൽ ഇടിച്ച് തകരുന്ന വിമാനത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ ഭീതി നിറഞ്ഞ യാത്ര സമ്മാനിക്കുന്ന വിമാനത്താവളങ്ങളിലെ
ഫ്രാൻസിൽ വിമാനം മഞ്ഞിലിടിച്ച് തകർന്നു
ഫ്രാൻസ്: നിയന്ത്രണം വിട്ട് മഞ്ഞിൽ ഇടിച്ച് തകരുന്ന വിമാനത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ ഭീതി നിറഞ്ഞ യാത്ര സമ്മാനിക്കുന്ന വിമാനത്താവളങ്ങളിലൊന്നായ ഫ്രാൻസിലെ കോർഷ് വെലിലെ വിമാനത്താവളത്തിൽ നടന്ന അപകടമാണിത്.

ചെറു വിമാനങ്ങൾക്കു മാത്രം ഉപയോഗിക്കാൻ പറ്റുന്ന ഈ വിമാനത്താവളം ആൽപ്സ് പർവ്വതനിരയിലാണ് സ്ഥിതി ചെയ്യുന്നത്. ഇറക്കത്തിൽ നിയന്ത്രണം വിട്ടാണ് ചെറുവിമാനം റണ്‍വേയിൽ ഇടിച്ചത്. ആറുപേർക്ക് സഞ്ചരിക്കാവുന്ന വിമാനമായിരുന്നു അപകടത്തിൽപ്പെട്ടത്.

മഞ്ഞിൽ ഇടിച്ച വിമാനത്തിന്‍റെ മുൻഭാഗം തകർന്നെങ്കിലും യാത്രികർക്ക് വലിയ പരിക്കുകളൊന്നുമില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചുറ്റും വൻ മലയിടുക്കുകളാണ്. കൂടാതെ വിമാനത്താവളത്തിന്‍റെ റണ്‍വേ നിർമിച്ചിരിക്കുന്നത് ഇറക്കത്തിലാണ്.

റണ്‍വേയുടെ നീളം വെറും 525 മീറ്റർ. വിമാനം പറന്നിറങ്ങുന്നതും ഉയരുന്നതും കുത്തനെയുള്ള പാറക്കെട്ടിൽ അവസാനിക്കുന്ന റണ്‍വേയിലൂടെയാണ്. അതുകൊണ്ടുതന്നെ ഏതൊരു യാത്രക്കാരൻറഎയും നെഞ്ചിടിപ്പ് വർധിപ്പിക്കും ആ നിമിഷങ്ങളിൽ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ