+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പകർപ്പവകാശം കർക്കശമാക്കാൻ യൂറോപ്യൻ യൂണിയൻ

ബ്രസൽസ്: ഇന്‍റർനെറ്റിലെ പകർപ്പവകാശ ലംഘനങ്ങൾ കർക്കശമായി തടയാൻ യൂറോപ്യൻ യൂണിയൻ നിയമം കൊണ്ടുവരുന്നു. ഇതനുസരിച്ച് യൂട്യൂബ് അടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ സങ
പകർപ്പവകാശം കർക്കശമാക്കാൻ യൂറോപ്യൻ യൂണിയൻ
ബ്രസൽസ്: ഇന്‍റർനെറ്റിലെ പകർപ്പവകാശ ലംഘനങ്ങൾ കർക്കശമായി തടയാൻ യൂറോപ്യൻ യൂണിയൻ നിയമം കൊണ്ടുവരുന്നു. ഇതനുസരിച്ച് യൂട്യൂബ് അടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ സങ്കീർണമാകും.

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പകർപ്പവകാശ ലംഘനം നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ കൂടുതൽ ശക്തമായി ഇടപെടണമെന്നാണ് നിയമം വ്യവസ്ഥ ചെയ്യുന്നത്. സൈബർ അവകാശത്തിനുവേണ്ടി വാദിക്കുന്നവർ പുതിയ നിയമ നിർമാണത്തിനെതിരേ കാന്പയിനും തുടങ്ങിക്കഴിഞ്ഞു.

അപ്ലോഡ് ഫിൽറ്റർ സംവിധാനം ഉപയോഗിച്ച് കോപ്പിറൈറ്റ് ലംഘനം തടയാനാണ് നിർദേശിച്ചിരിക്കുന്നത്. ജർമൻ ചാൻസലർ ആംഗല മെർക്കലിനെപ്പോലുള്ള പ്രമുഖർ ഇതിനു പൂർണ പിന്തുണയും പ്രഖ്യാപിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ