+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമൻ ഫാഷൻ ഡിസൈനർ ലേഗർഫീൽഡ് അന്തരിച്ചു

പാരീസ്: ഫാഷൻ ഡിസൈനർമാരുടെ ലോകത്തെ സൂപ്പർസ്റ്റാർ കാൾ ലേഗർഫീൽഡ് അന്തരിച്ചു. 85 വയസായിരുന്ന അദ്ദേഹം അവസാന കാലം വരെ തന്‍റെ പ്രവർത്തനമേഖലയിൽ സജീവമായിരുന്നു.പോണിടെയ്ൽ കെട്ടിയ മുടിയും സണ്‍ഗ്ലാസുമായി ലേ
ജർമൻ ഫാഷൻ ഡിസൈനർ ലേഗർഫീൽഡ് അന്തരിച്ചു
പാരീസ്: ഫാഷൻ ഡിസൈനർമാരുടെ ലോകത്തെ സൂപ്പർസ്റ്റാർ കാൾ ലേഗർഫീൽഡ് അന്തരിച്ചു. 85 വയസായിരുന്ന അദ്ദേഹം അവസാന കാലം വരെ തന്‍റെ പ്രവർത്തനമേഖലയിൽ സജീവമായിരുന്നു.

പോണിടെയ്ൽ കെട്ടിയ മുടിയും സണ്‍ഗ്ലാസുമായി ലോകത്തെവിടെയും ഫാഷൻ ആരാധകരാൽ തിരിച്ചറിയപ്പെട്ടിരുന്നു ലേഗർഫീൽഡ്.

ഏതാനും ആഴ്ചകളായി ലേഗർഫീൽഡിന്‍റെ അനാരോഗ്യത്തെപ്പറ്റി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ചാനലിന്‍റെ സ്പ്രിംഗ് സമ്മർ ഷോ അടക്കം കഴിഞ്ഞ മാസത്തെ ചില ഇവന്‍റുകളിൽ അദ്ദേഹം പങ്കെടുക്കാതിരുന്നതായിരുന്നു കാരണം.

പാരീസിലെ അമേരിക്കൻ ആശുപത്രിയിലായിരുന്നു കാളിന്‍റെ അന്ത്യമെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ അറിയിച്ചു.ലോകത്തിലെ ഫാഷൻ ഡിസൈനർമാരിൽ വ്യത്യസ്തനായിരുന്നു ജർമൻകാരനായ കാൾ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ