+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ.സോജി ഓലിക്കൽ നയിക്കുന്ന വിയാനി മിഷൻ ബൈബിൾ കൺവൻഷൻ 23 ന്

കേംബ്രിഡ്ജ്ഷയർ: വിശുദ്ധ ജോൺ മരിയ വിയാനിയുടെ മധ്യസ്ഥതയിൽ യേശുവിന്‍റെ അഭിഷിക്തരായ സകല വൈദികർക്കും സന്യസ്തർക്കുമായി പ്രാർഥിക്കുവാനുള്ള ആഹ്വാനവുമായി സെഹിയോൻ യുകെ വിയാനി മിഷൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ
ഫാ.സോജി ഓലിക്കൽ നയിക്കുന്ന വിയാനി മിഷൻ ബൈബിൾ കൺവൻഷൻ  23 ന്
കേംബ്രിഡ്ജ്ഷയർ: വിശുദ്ധ ജോൺ മരിയ വിയാനിയുടെ മധ്യസ്ഥതയിൽ യേശുവിന്‍റെ അഭിഷിക്തരായ സകല വൈദികർക്കും സന്യസ്തർക്കുമായി പ്രാർഥിക്കുവാനുള്ള ആഹ്വാനവുമായി സെഹിയോൻ യുകെ വിയാനി മിഷൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ഫാ.സോജി ഓലിക്കൽ നയിക്കുന്ന ഏകദിന ബൈബിൾ കൺവൻഷൻ ഫെബ്രുവരി 23 ന് (ശനി) കേംബ്രിഡ്ജിൽ നടക്കും.

ശനി രാവിലെ 9 മുതൽ വൈകുന്നേരം 4 വരെയാണ് കൺവൻഷൻ. കേംബ്രിഡ്ജ് സീറോ മലബാർ മിഷൻ ചാപ്ലയിൻ ഫാ.ഫിലിപ്പ് പന്തമാക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ പ്രത്യേക വിശുദ്ധ കുർബാന ,ആരാധന,വചന പ്രഘോഷണം,രോഗശാന്തി ശുശ്രൂഷ തുടങ്ങിയവ ശുശ്രൂഷകളുടെ ഭാഗമാകും .

ദൈവത്തിന്‍റെ പ്രതിരൂപമായി നിലനിന്നുകൊണ്ട്‌ സഭയെ നയിക്കുവാനും വളർത്തുവാനും ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട വൈദികരെ എല്ലാ തലത്തിലും പ്രത്യേകം സംരക്ഷിക്കുവാൻ, ഏറെ ആത്മീയ ഒരുക്കത്തോടെ അവർക്കുവേണ്ടി പ്രാർത്ഥിക്കുവാൻ, ഫാ. സേവ്യർ ഖാൻ വട്ടായിലും ഫാ .സോജി ഓലിക്കലും നേതൃത്വം നൽകുന്ന സെഹിയോൻ മിനിസ്‌ട്രീസ്‌ വൈദികരുടെ മധ്യസ്ഥനായ വിശുദ്ധ ജോൺ മരിയ വിയാനിയുടെ നാമധേയത്തിൽ രൂപംകൊടുത്ത വിയാനി മിഷൻ ടീമിന്‍റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന കൺവൻഷനിൽ സോജിയച്ചനോടൊപ്പം പ്രമുഖ ആത്മീയ ശുശ്രൂഷകൻ ഫാ.ഡോം മാർട്ടിൻ ഗൗമാൻ, സിസ്‌റ്റർ ടംസിൻ മേരി ,ഫാ.എറിക്കോ ഫാൽകാവോ ,കാനോൻ ജോൺ എന്നിവർ പങ്കെടുക്കും.

Venue: St PHILIP HOWARD Catholic church, CAMBRIDGE, CB1 3TH.
വിവരങ്ങൾക്ക്: ജോണി 07846 321473, എവുപ്രാസ്യ 07837962605.

റിപ്പോർട്ട്: ബാബു ജോസഫ്