സ്ട്രാസ്ബുർഗ്: സെർച്ച് എൻജിനുകൾ വഴി കണ്ടന്റുകൾ ഉപയോഗിക്കുന്നതിന് ഗൂഗിളിൽനിന്ന് പണം ഈടാക്കാൻ യഥാർഥ പ്രസാധകർക്ക് അവസരം വരുന്നു. ഇതിനാവശ്യമായ നിയമ നിർമാണം നടത്താൻ യൂറോപ്യൻ യൂണിയനിൽ ധാരണയായി.
സെർച്ച് റിസൽറ്റുകളിൽ ആർട്ടിക്കിൾ ക്ലിപ്പിംഗുകൾ കാണിക്കണമെങ്കിൽ പണം നൽകണം എന്ന രീതിയിലായിരിക്കും വ്യവസ്ഥകൾ. ഈ ശുപാർശ വരുന്ന ആഴ്ചകളിൽ യൂറോപ്യൻ പാർലമെന്റിൽ ചർച്ചയ്ക്കുവയ്ക്കും. തുടർന്ന് അംഗ രാജ്യങ്ങളുടെ പാർലമെന്റുകളും പാസാക്കിയാലേ നിയമമാകൂ.
തങ്ങളുടെ വാർത്തകൾ വലിയ തോതിൽ ഗൂഗിൾ ന്യൂസും മറ്റും ഉപയോഗിക്കുന്നുണ്ടെങ്കിലും അതിനു പണമൊന്നും കിട്ടുന്നില്ലെന്നാണ് പ്രസാധകരുടെ വാദം. ഈ സാഹചര്യത്തിൽ മുഴുനീള തലക്കെട്ടുകളും പൂർണമായ വാചകങ്ങളും മറ്റും ഗൂഗിൾ പ്രദർശിപ്പിക്കുന്നത് വിലക്കണമെന്നാണ് ആവശ്യം. ഇതിനു പകരം തങ്ങളുടെ വെബ്സൈറ്റിലേക്കുള്ള ലിങ്കും, വിഷയം മനസിലാകാനുള്ള വാക്കുകളും ചെറിയ വാചകങ്ങളും മാത്രം കാണിക്കണമെന്നും അവർ വാദിക്കുന്നു.
2016ൽ യൂറോപ്യൻ യൂണിയൻ ഡിജിറ്റൽ കമ്മിഷണർ ഗുന്തർ ഓറ്റിംഗറാണ് ഇങ്ങനെയൊരു പകർപ്പവകാശ നിയമം ആദ്യമായി മുന്നോട്ടു വയ്ക്കുന്നത്. ഡിജിറ്റൽ യുഗത്തിനു യോജിച്ച കോപ്പിറൈറ്റ് നിയമങ്ങൾ ആവിഷ്കരിക്കുന്നതു സംബന്ധിച്ച ചർച്ചകൾ സജീവമായതും അതോടെയായിരുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ