ബർലിൻ: ലോകം വീണ്ടും സാന്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങാനുള്ള സാധ്യതയേറെയാണെന്ന് വിഖ്യാത സാന്പത്തികശാസ്ത്രജ്ഞനും നൊബേൽ ജേതാവുമായ പോൾ ക്രൂഗ്മാൻ.
സാന്പത്തികനയങ്ങൾ രൂപവൽകരിക്കുന്നവർ മാന്ദ്യം മറികടക്കാനും നേരിടാനും ആവശ്യമുള്ള തയാറെടുപ്പുകൾ നടത്തുന്നില്ലെന്നും ദുബായിൽ നടന്ന ലോക ഗവണ്മെന്റ് ഉച്ചകോടിയിൽ ക്രൂഗ്മാൻ പറഞ്ഞു. സാന്പത്തികരംഗത്ത് തിരിച്ചടി നേരിട്ടുതുടങ്ങുന്പോൾത്തന്നെ കാര്യക്ഷമമായി പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ നമ്മുടെ പക്കലില്ലെന്നത് ആശങ്കയുണർത്തുന്നു. നമുക്ക് മികച്ച ഒരു സുരക്ഷാ സംവിധാനമില്ല. വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകൾക്കുപോലും പലപ്പോഴും വിപണിവ്യതിയാനങ്ങളെ കാര്യക്ഷമമായി നിയന്ത്രിക്കാനാകുന്നില്ല.
വാണിജ്യയുദ്ധങ്ങൾക്കും സ്വപക്ഷവാദത്തിനും പകരം സന്പദ്വ്യവസ്ഥ മുന്നോട്ടുനയിക്കുന്നതിനാവശ്യമായ കാര്യങ്ങൾക്ക് അജൻഡയിൽ കൂടുതൽ പ്രാധാന്യം നൽകണം. പുരോഗതിയില്ലാത്ത വേതനവ്യവസ്ഥയും വളരുന്ന ലിംഗവിവേചനവും ലോകത്തെ വ്യവസായ നേതാക്ക·ാർക്കിടയിലെ ആത്മവിശ്വാസക്കുറവും ആഗോളീകരണത്തിൽ വലിയ തിരിച്ചടിക്ക് കാരണമായിട്ടുണ്ട്. ആഗോളീകരണത്തിന്റെ മുന്നോട്ടുള്ള പോക്കിന്റെ വേഗത്തിൽ വലിയതോതിലുള്ള കുറവ് സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാണെന്നും ക്രൂഗ്മാൻ.
ജർമനി ഉൾപ്പടെ യൂറോപ്പിലെ മിക്ക രാജ്യങ്ങളും സാന്പത്തിക പ്രതിസന്ധിയിലേയ്ക്കു നീങ്ങുന്നതായി റിപ്പോർട്ടുണ്ടെങ്കിലും ഇതുവരെ ഒരു രാജ്യങ്ങളും ആധികാരികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ