ലണ്ടൻ: ലണ്ടനിലെ ടെൻഹാം കേന്ദ്രീകരിച്ചു മൂന്നാം ശനിയാഴ്ചകളിൽ നടത്തപ്പെടുന്ന നൈറ്റ് വിജിൽ ഫെബ്രുവരി 16 ശനിയാഴ്ച നടത്തപ്പെടുന്നതാണ്. ശനിയാഴ്ച രാത്രിമണി ആരാധനക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയിലെ സ്പിരിച്യുൽ ഡയറക്ടറും ലണ്ടനിലെ സീറോ മലബാർ മിഷനുകളിലെ പ്രീസ്റ്റ് ഇൻ ചാർജും, പ്രമുഖ തിരുവചന പ്രഘോഷകനുമായ ഫാ. ജോസ് അന്ത്യാംകുളം ദിവ്യബലി അർപ്പിച്ചു തിരുവചനം പങ്കിടുന്നതാണ്. ടെൻഹാം ദി മോസ്റ്റ് ഹോളി നെയിം കത്തോലിക്ക ദേവാലയത്തിലാണ് ആരാധനയ്ക്കുള്ള വേദിയൊരുങ്ങുന്നത്.
ശനിയാഴ്ച വൈകുന്നേരം 7.30നു പരിശുദ്ധ ജപമാല സമർപ്പണത്തോടെ ശുശ്രുഷകൾ ആരംഭിക്കും. തുടർന്ന് കരുണക്കൊന്ത, വിശുദ്ധ കുർബാന, വചന പ്രഘോഷണം, ആരാധന എന്നിവയും ഉണ്ടായിരിക്കുന്നതാണ്. സ്നേഹ വിരുന്നും ഒരുക്കുന്നുണ്ട്. രാത്രി 11.45 ഓടെ ശുശ്രുഷകൾ സമാപിക്കും. നൈറ്റ് വിജിലിൽ ബ്ര.ചെറിയാനും, ജൂഡയും പ്രെയിസ് ആൻഡ് വർഷിപ്പ്, ഗാന ശുശ്രുഷ എന്നിവക്ക് നേതൃത്വം നൽകും.
ദിവ്യാകാരുണ്യ സന്നിധിയിൽ തങ്ങളുടെ നിയോഗങ്ങളും, യാചനകളും സമർപ്പിച്ചു പ്രാർഥിക്കുവാൻ ലഭിക്കുന്ന ഈ അനുഗ്രഹീത വേള ഏവരും ഉപയോഗിക്കുവാനും, ദൈവാനുഗ്രഹം കൈവരിക്കുവാനും ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല എല്ലാവരെയും സസ്നേഹം ക്ഷണിച്ചുകൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക്: ജോമോൻ ഹെയർഫീൽഡ് 07804691069
പള്ളിയുടെ വിലാസം.
The Most Holy name Catholic Church, Oldmill Road, UB9 5AR, Denham Uxbridge.
റിപ്പോർട്ട്: അപ്പച്ചൻ കണ്ണൻചിറ