ബുഡാപെസ്റ്റ്: രാജ്യത്തെ കുത്തനെ കുറയുന്ന ജനന നിരക്ക് പിടിച്ചുയർത്താൻ വിവിധ പദ്ധതികൾ ഹംഗേറിയൻ സർക്കാർ പ്രഖ്യാപിച്ചു. നികുതി ഇളവ് മുതൽ വായ്പകൾ എഴുതിത്തള്ളുന്നതു വരെ പദ്ധതിയിൽ ഉൾപ്പെടുന്നു.
നാലോ അതിൽ കൂടുതലോ കുട്ടികളുള്ള ഹംഗേറിയൻ സ്ത്രീകൾക്ക് ജീവിതകാലം മുഴുവൻ ആദായ നികുതി ഒഴിവാക്കുന്നതാണ് ഏറ്റവും ശ്രദ്ധേയമായ തീരുമാനം. കുടിയേറ്റക്കാരെ ആശ്രയിക്കാതെ രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി വിക്ടർ ഓർബൻ.
കടുത്ത കുടിയേറ്റ വിരുദ്ധ നിലപാടുകളാണ് വലതുപക്ഷക്കാരനായ വിക്ടർ ഓർബനുള്ളത്. മറ്റു പല യൂറോപ്യൻ രാജ്യങ്ങളും വിവിധ മേഖലകളിലെ മാനവ വിഭവശേഷി പരിഹരിക്കാൻ കുടിയേറ്റക്കാരെ ആശ്രയിക്കുന്പോൾ ഹംഗറി അതിനു തയാറല്ല. മുസ്ലിം കുടിയേറ്റത്തോടും ഓർബന്റെ തീവ്ര വലതുപക്ഷ തീവ്ര ദേശീയ വാദ പാർട്ടി കടുത്ത എതിർപ്പാണ് പ്രകടിപ്പിക്കുന്നത്.
പ്രതിവർഷം ശരാശരി 32,000 എന്ന നിലയ്ക്ക് കുറഞ്ഞു വരുകയാണ് ഹംഗറിയിലെ ജനസംഖ്യ. യൂറോപ്യൻ യൂണിയൻ ശരാശരിയെക്കാൾ താഴെയാണ് രാജ്യത്തെ ജനന നിരക്ക്.
പത്തു മില്യൻ ഫോറിന്റെ വരെ പലിശയില്ലാത്ത വായ്പയും യുവ ദന്പതികൾക്ക് സർക്കാർ വാഗ്ദാനം ചെയ്യുന്നു. മൂന്നു കുട്ടികളായിക്കഴിഞ്ഞാൽ ഈ വായ്പ എഴുതിത്തള്ളുകയും ചെയ്യും. ആൾക്ഷാമം എങ്ങനെയെങ്കിലും പരിഹരിക്കാനല്ല ഹംഗറി ആഗ്രഹിക്കുന്നതെന്നും, തങ്ങൾക്ക് ആവശ്യം ഹംഗേറിയൻ കുട്ടികളെ തന്നെയാണെന്നും ഓർബൻ പ്രഖ്യാപിക്കുന്നു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ