ആംസ്റ്റർഡാം: ബ്രെക്സിറ്റ് ഇനിയും പൂർത്തിയായിട്ടില്ല. എങ്കിലും ഇതിനകം തന്നെ ബ്രെക്സിറ്റിന്റെ നേട്ടങ്ങൾ അനുഭവിച്ചു തുടങ്ങിയ ഒരു രാജ്യമുണ്ട്. തീർച്ചയായും അതു ബ്രിട്ടനല്ല, മറിച്ച് നെതർലാൻഡ്സാണ്.
ബ്രെക്സിറ്റ് കണക്കിലെടുത്ത് 42 ബ്രിട്ടീഷ് കന്പനികൾ 2018ൽ മാത്രം നെതർലാൻഡ്സിലേക്ക് ആസ്ഥാനം മാറ്റിക്കഴിഞ്ഞു. 291 മില്യൻ യൂറോയുടെ നിക്ഷേപമാണിത്. 2000 പുതിയ തൊഴിലവസരങ്ങളും തദ്ദേശവാസികൾക്കു ലഭിക്കുന്നു.
യൂറോപ്യൻ മെഡിസിൻസ് എജൻസി (ഇഎംഎ) പോലുള്ള സംഘടനകളും ലണ്ടനിൽനിന്ന് ആംസ്റ്റർഡാമിലേക്ക് ആസ്ഥാനം മാറ്റിയവയിൽ ഉൾപ്പെടുന്നു. ജാപ്പനീസ് ഇലക്ട്രോണിക് ഗ്രൂപ്പായ പാനസോണിക്കാണ് ഇത്തരത്തിൽ ആസ്ഥാനം മാറ്റിയവയിൽ ഒരു പ്രമുഖ സ്ഥാപനം.
2017ൽ ഇതേ കാരണത്താൽ പതിനെട്ടു കന്പനികൾ യുകെയിൽ നിന്ന് നെതർലാൻഡ്സിലേക്കു മാറിയിരുന്നു. ബ്രെക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയായ ശേഷം 250 കന്പനികൾ കൂടി ഡച്ച് നഗരങ്ങളിലേക്കു മാറുമെന്നാണ് കണക്കാക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ