ലണ്ടൻ: കരാറില്ലാത്ത ബ്രെക്സിറ്റ് നടപ്പായാലും ബ്രിട്ടന്റെ ട്രെയിനുകൾക്ക് ഇപ്പോഴത്തെ രീതിയിൽ മൂന്നു മാസം കൂടി യൂറോ ടണൽ (ഇംഗ്ലീഷ് ചാനൽ) ഉപയോഗിക്കാൻ യൂറോപ്യൻ യൂണിയൻ അനുമതി നൽകും. യൂറോപ്യൻ കമ്മിഷനാണ് ഇതു സംബന്ധിച്ച ശുപാർശ പരിഗണിക്കുന്നത്.
ഫ്രാൻസുമായി ചർച്ച ചെയ്ത് ചാനൽ ടണൽ ഉപയോഗം സംബന്ധിച്ച കരാറിലെത്താൻ യുകെയ്ക്ക് അനുവദിക്കുന്ന സമയമായിരിക്കും ഈ മൂന്നു മാസം. യൂറോപ്യൻ പാർലമെന്റും യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളും അംഗീകരിച്ചാൽ മാത്രമേ ഈ അധിക സമയം യാഥാർഥ്യമാകൂ.
മാർച്ച് 29 നാണ് ബ്രെക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയാകേണ്ടത്. അതിനു മുൻപ് പിൻമാറ്റ കരാർ പാസാകുന്നില്ലെങ്കിൽ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് ചാനൽ ടണൽ സംബന്ധിച്ച ശുപാർശ തയാറാക്കിയിരിക്കുന്നത്.
കടലിനടിയിൽക്കൂടി ഇംഗ്ലണ്ടിനെയും ഫ്രാൻസിനെയും ബന്ധിപ്പിച്ചുള്ള റെയിൽപ്പാതയാണ് യൂറോ ടണൽ. 1987ൽ നിർമ്മാണം ആരംഭിച്ച് 1993ൽ പൂർത്തിയാക്കിയ ടണലിന് 50.45 കി.മീ ദൈർഘ്യമുണ്ട്. 15 മില്ലാർഡ് യൂറോ ചെലവിൽ നിർമ്മിച്ച ടണൽ 1994 നവംബർ 14 നാണ് ഗതാഗതത്തിനായി തുറന്നുകൊടുത്തത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ