ബംഗളൂരു: മാണ്ഡ്യ രൂപതയുടെ ആഭിമുഖ്യത്തിൽ ബംഗളൂരു അഭിഷേകാഗ്നി കണ്വൻഷൻ മാർച്ച് ഒന്‍പതു മുതൽ 13 വരെ ധർമാരാം ക്രൈസ്റ്റ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. സേവ്യർഖാൻ വട്ടായിൽ ആണ് കണ്വൻഷൻ നയിക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്നു മുതൽ എട്ടുവരെ നടക്കുന്ന ബൈബിൾ കണ്‍വൻഷനിൽ ദിവ്യബലി, വചനപ്രഘോഷണം, ആരാധന, രോഗശാന്തി ശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. കൂടാതെ, വിദ്യാർഥികൾക്കും യുവതീയുവാക്കൾക്കുമായി പ്രത്യേക പ്രാർഥനാശുശ്രൂഷയും നടക്കും. കൗണ്‍സിലിംഗിനും കുന്പസാരത്തിനും പ്രത്യേക സൗകര്യം ഉണ്ടായിരിക്കും.
കണ്‍വൻഷന്റെ വിജയത്തിനായി രൂപതാ വികാരി ജനറാൾ റവ.ഡോ. മാത്യു കോയിക്കര സിഎംഐ ജനറൽ കോഓർഡിനേറ്ററായും ഫാ. ബെന്നി പെങ്ങിപ്പറന്പിൽ ജനറൽ കണ്‍വീനറായും ഫാ. ജോർജ് മൈലാടൂർ ജോയിൻറ് കണ്‍വീനറായും ഫാ. ഡേവിസ് പാണാടൻ പബ്ലിസിറ്റി കമ്മിറ്റി ചെയർമാനായും വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
ബംഗളൂരു അഭിഷേകാഗ്നി കണ്വൻഷൻ മാർച്ച് ഒന്‍പതു മുതൽ
09:40 PM Feb 12, 2019 | Deepika.com