ബർലിൻ: കരാറില്ലാതെ ബ്രെക്സിറ്റ് നടപടിക്രമങ്ങൾ പൂർത്തിയായാൽ ജർമനിയിൽ ഒരു ലക്ഷം തൊഴിലവസരങ്ങൾ ഭീഷണിയിലാകുമെന്ന് വിലയിരുത്തൽ. ലീബിൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക് റിസർച്ചാണ് ഇതു സംബന്ധിച്ച പഠനം നടത്തി റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.
യൂറോപ്യൻ യൂണിയനിൽ മറ്റൊരു രാജ്യത്തും ജർമനിയിലെയത്ര തൊഴിൽ നഷ്ടം കരാറില്ലാത്ത ബ്രെക്സിറ്റ് കാരണം ഉണ്ടാകില്ലെന്നും റിപ്പോർട്ടിൽ മുന്നറിയിപ്പ് നൽകുന്നു.
ടെക്നോളജി, ഓട്ടോമോട്ടിവ് കന്പനികളുടെ ആസ്ഥാനങ്ങളിൽ വരുന്ന മാറ്റമാണ് തൊഴിൽ നഷ്ടത്തിനു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. കരാറില്ലാത്ത ബ്രെക്സിറ്റ് ഏറ്റവും കൂടുതൽ ബാധിക്കുന്നതും ഈ രണ്ടു മേഖലകളെയാകും.
കയറ്റുമതി മേഖലയിൽ വരുന്ന തളർച്ചയാണ് ജർമൻ ഓട്ടോ ഇൻഡസ്ട്രിയെ ബാധിക്കുക. ഇറക്കുമതിയിലും ഇത്തരമൊരു സാഹചര്യത്തിൽ ഇരുപത്തഞ്ചു ശതമാനം കുറവു വരുമെന്നാണ് കണക്കാക്കുന്നത്.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ