ദാസറഹള്ളി ദേവാലയത്തിൽ തിരുനാൾ സമാപിച്ചു
10:36 PM Feb 11, 2019 | Deepika.com
ബംഗളൂരു: ദാസറഹള്ളി സെൻറ് ജോസഫ് ആൻഡ് ക്ലാരറ്റ് ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ തിരുനാൾ സമാപിച്ചു. പ്രധാന തിരുനാൾ ദിനമായിരുന്ന രാവിലെ ഏഴിന് ദിവ്യബലി. 8.30ന് വീടുകളിലേക്ക് അന്പ് എഴുന്നള്ളിക്കൽ. വൈകുന്നേരം മൂന്നിന് ദേവാലയത്തിൽ അന്പെടുക്കൽ. നാലിന് ആഘോഷമായ തിരുനാൾ സമൂഹബലിയിൽ ഫാ. ജോസ്മോൻ ജോണ് മുഖ്യകാർമികനായിരുന്നു. 6.30ന് വിശുദ്ധൻറെ തിരുസ്വരൂപം വഹിച്ച് നടന്ന ആഘോഷമായ മെഴുകുതിരി പ്രദക്ഷിണം, ലദീഞ്ഞ്, സമാപനാശീർവാദം എന്നിവയ്ക്ക് ഫാ. മനോജ് കണ്ടത്തിക്കര മുഖ്യകാർമികത്വം വഹിച്ചു. വികാരി ഫാ. ജോസഫ് മാധവത്ത് സിഎംഎഫ്, സഹവികാരി ഫാ. മാത്യു മുത്തേടം, തിരുനാൾ കമ്മിറ്റി ചെയർമാൻ ജോമോൻ ജോസ് എന്നിവർ നേതൃത്വം നൽകി.