+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്രദർ റെജി കൊട്ടാരം നയിക്കുന്ന ആത്മാഭിഷേക ധ്യാനം മാർച്ച് 8,9,10 തീയതികളിൽ

ലണ്ടൻ: ഡെഗനം സെന്‍റ് ജോസഫ് മലങ്കര കാത്തലിക് മിഷന്‍റെ ആഭിമുഖ്യത്തിൽ മാർച്ച് 8, 9, 10 (വെള്ളി, ശനി, ഞായർ) തീയതികളിൽ പ്രത്യേക നോമ്പുകാല ധ്യാനം ക്രമീകരിക്കുന്നു. ബ്രദർ റെജി കൊട്ടാരവും ക്രൈസ്റ്റ് കൾച്ചർ ടീ
ബ്രദർ റെജി കൊട്ടാരം നയിക്കുന്ന ആത്മാഭിഷേക ധ്യാനം മാർച്ച് 8,9,10 തീയതികളിൽ
ലണ്ടൻ: ഡെഗനം സെന്‍റ് ജോസഫ് മലങ്കര കാത്തലിക് മിഷന്‍റെ ആഭിമുഖ്യത്തിൽ മാർച്ച് 8, 9, 10 (വെള്ളി, ശനി, ഞായർ) തീയതികളിൽ പ്രത്യേക നോമ്പുകാല ധ്യാനം ക്രമീകരിക്കുന്നു. ബ്രദർ റെജി കൊട്ടാരവും ക്രൈസ്റ്റ് കൾച്ചർ ടീം അംഗങ്ങളും ധ്യാനത്തിന് നേതൃത്വം നൽകും.

വെള്ളി വൈകുന്നേരം 5.30 മുതൽ രാത്രി 9 വരെയും ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 4 വരെയുമാണ് ധ്യാനം. വിശുദ്ധ കുർബാന, ദിവ്യകാരുണ്യ ആരാധന എന്നിവ ധ്യാനത്തിന്‍റെ ഭാഗമായിരിക്കും.

വിവരങ്ങൾക്ക്: ഷീൻ വാഴയിൽ 07544547007, സജി ജോൺ 07951221914.

വിലാസം: St. Anne's Church - Mar lvanios Centre, Woodward Road, Degenham,RM9 4SU.

റിപ്പോർട്ട്: അലക്സ് വർഗീസ്