+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മനോര്‍പാര്‍ക്ക് സെന്‍റ് സ്റ്റീഫന്‍സ് പള്ളിയില്‍ തിരുനാള്‍ ഫെബ്രുവരി 9 ന്

ലണ്ടൻ: മനോര്‍പാര്‍ക്ക് സെന്‍റ് സ്റ്റീഫന്‍സ് പള്ളിയില്‍ ലൂര്‍ദ്ദ് മാതാവിന്‍റെ തിരുനാള്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഫെബ്രുവരി ഒമ്പതിന് (ശനി) ഉച്ചകഴിഞ്ഞ് 1.30 നാണ് തിരുക്കർമങ്ങൾ. കുന്പസാ
മനോര്‍പാര്‍ക്ക് സെന്‍റ് സ്റ്റീഫന്‍സ് പള്ളിയില്‍ തിരുനാള്‍ ഫെബ്രുവരി 9 ന്
ലണ്ടൻ: മനോര്‍പാര്‍ക്ക് സെന്‍റ് സ്റ്റീഫന്‍സ് പള്ളിയില്‍ ലൂര്‍ദ്ദ് മാതാവിന്‍റെ തിരുനാള്‍ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഫെബ്രുവരി ഒമ്പതിന് (ശനി) ഉച്ചകഴിഞ്ഞ് 1.30 നാണ് തിരുക്കർമങ്ങൾ.

കുന്പസാരം, ജപമാല, നൊവേന എന്നിവയ്ക്കുശേഷം മുത്തുക്കുടകളുടെ അകമ്പടിയോടെ മാതാവിന്‍റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള ഭക്തിപൂര്‍വകമായ പ്രദക്ഷിണം നടക്കും. തുടർന്നു നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ.സെബാസ്റ്റ്യന്‍ ജോസഫ്, ഫാ.പോള്‍ വിന്‍സന്‍റ് എന്നിവര്‍ സഹകാർമികരാകും. രോഗികള്‍ക്കുവേണ്ടി പ്രത്യേക പ്രാര്‍ഥനയും രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും. തുടർന്നു ജായ്ക്ക് കോംവോള്‍ കമ്യൂണിറ്റി സെന്‍ററിൽ സ്‌നേഹവിരുന്നും ഉണ്ടാകും. ലണ്ടനിലെ കാക്കോട്ടുമൂല ഇടവകയില്‍ നിന്നുള്ള അംഗങ്ങളാണ് ഈ വർഷത്തെ തിരുനാള്‍ പ്രസുദേന്തിമാർ.

വിവരങ്ങൾക്ക്: കെ.ജെ. ജോണ്‍സണ്‍ 07846239637, റോയി 07985473322, സെബാസ്റ്റ്യൻ 07479924075,
ഗാല്‍വിന്‍ 07751515161, ടോറന്‍സ് (ക്രോയിഡണ്‍) 07862723589, ആന്‍റണി ജോണ്‍ (സൗത്താള്‍) 07923995881.

പള്ളിയുടെ വിലാസം: St.Stephen's Church, Little Illford Lane, Manor Park, London E12 5PJ.

സ്‌നേഹവിരുന്ന് നടക്കുന്ന ഹാളിന്‍റെ വിലാസം: Jack Cornwall Community Centre, E12 5NN.