+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജർമാനിയ എയർലൈൻസ് പാപ്പർ ഹർജി നൽകി

ബർലിൻ: ജർമനിയുടെ ബജറ്റ് എയർലൈനായ ജർമാനിയ പാപ്പർ ഹർജി നൽകി. എല്ലാ ഫ്ളൈറ്റുകളും ഉടൻ പ്രാബല്യത്തോടെ റദ്ദാക്കുകയും ചെയ്തു.യൂറോപ്പ്, ആഫ്രിക്ക, മധ്യപൂർവേഷ്യ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലേക്കാണ്
ജർമാനിയ എയർലൈൻസ് പാപ്പർ ഹർജി നൽകി
ബർലിൻ: ജർമനിയുടെ ബജറ്റ് എയർലൈനായ ജർമാനിയ പാപ്പർ ഹർജി നൽകി. എല്ലാ ഫ്ളൈറ്റുകളും ഉടൻ പ്രാബല്യത്തോടെ റദ്ദാക്കുകയും ചെയ്തു.

യൂറോപ്പ്, ആഫ്രിക്ക, മധ്യപൂർവേഷ്യ എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലേക്കാണ് ബർലിൻ ആസ്ഥാനമായ ജർമാനിയ സർവീസ് നടത്തിയിരുന്നത്. പ്രതിവർഷം നാൽപ്പതു ലക്ഷം യാത്രക്കാർ ഇവരുടെ സേവനം ഉപയോഗിച്ചിരുന്നു.

ഉയരുന്ന ഇന്ധന വിലയും കറൻസി മൂല്യത്തിൽ നിരന്തരമുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളുമാണ് പ്രതിസന്ധിക്കു കാരണമായി കന്പനി അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഹ്രസ്വകാല ആവശ്യങ്ങൾ നിറവേറ്റാനുള്ള പണം കണ്ടെത്താൻ സാധിക്കാതെ വന്നതാണ് പ്രവർത്തനം അവസാനിപ്പിക്കാൻ കാരണമെന്നും കന്പനിയുടെ അറിയിപ്പിൽ പറയുന്നു.

മുൻകൂട്ടി അറിയിക്കാതെ പ്രവർത്തനം അവസാനിപ്പിക്കുന്പോൾ തൊഴിലാളികൾക്കും യാത്രക്കാർക്കും നൽകേണ്ടി വരുന്ന നഷ്ടപരിഹാരം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാപ്പർ ഹർജി.

ജർമനിയിലെ എയർലൈൻ മേഖല നേരിടുന്ന പ്രതിസന്ധിയുടെ ഏറ്റഴും പുതിയ ഉദാഹരണമാണ് ജർമാനിയയുടെ തകർച്ച. 2017ൽ എയർ ബർലിനും പ്രവർത്തനം അവസാനിപ്പിച്ചിരുന്നു. റ്യാൻ എയർ 2014നു ശേഷം ആദ്യമായി ഇക്കുറി വർഷത്തിന്‍റെ ആദ്യ പാദത്തിൽ നഷ്ടവും രേഖപ്പെടുത്തി.

ജർമനിയിലെ നാലാമത്തെ വലിയ എയർലൈൻസാണ് ജർമാനിയ. 1986 ൽ ആരംഭിച്ച് ഈ കന്പനിയിൽ 1200 ഓളം ജോലിക്കാരുണ്ട്. അന്താരാഷ്ട സർവീസുകൾ ഉൾപ്പടെ ദീർഘദൂര സർവീസുകൾ നടത്തിവന്ന ജർമാനിയ ഫ്ളൈറ്റുകൾ യൂറോപ്പിലെ വ്യോമഗതാഗതത്തിൽ വിലകുറഞ്ഞ ടിക്കറ്റുകളുടെ ഒരു ഉദാഹരണമാണ്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ